ETV Bharat / state

ബഫര്‍ സോണ്‍: പ്രതിഷേധവുമായി അതിജീവന പോരാട്ട വേദി

വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ഭൂമി പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയാണ് പ്രതിഷേധം

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി അതിജീവന പോരാട്ട വേദി  Survival battle platform with protest over buffer zone issue  ബഫര്‍ സോണ്‍ വിഷയം  പരിസ്ഥിതിലോല മേഖല  Ecologically sensitive area
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി അതിജീവന പോരാട്ട വേദി
author img

By

Published : Jun 9, 2022, 6:36 PM IST

ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് അതിജീവന പോരാട്ട വേദി കണ്‍വീനര്‍ റസാക്ക് ചൂരവേലില്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ കോടതി വിധികള്‍ സര്‍ക്കാര്‍ കാര്യമായി എടുക്കാതെ വരികയും സംസ്ഥാനത്തെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളും തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി അതിജീവന പോരാട്ട വേദി

ബഫര്‍ സോണ്‍ വിഷയത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാറിന് തന്നെയാണെന്നും അതിന്‍റെ തെളിവാണ് 2019ലെ മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ കേരളം ഇന്നേ വരെ കാണാത്ത ശക്തമായ സമരം ഗവണ്‍മെന്‍റ് അഭിമുഖീകരിക്കേണ്ടി വരുമെന്നും റസാക്ക് വ്യക്തമാക്കി.

also read: പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.