ഇടുക്കി: ലോക്‌ഡൗണ്‍കാലത്ത് പുറത്തിറങ്ങിയ കുട്ടിവിരുതന്‍മാര്‍ക്ക് വേറിട്ട ശിക്ഷാരീതിയൊരുക്കി ദേവികുളം സബ്‌കലക്‌ടർ പ്രേം കൃഷ്ണന്‍. അനാവശ്യമായി ടൗണില്‍ ചുറ്റിക്കറങ്ങിയ വിരുതന്‍മാരോട് കൊവിഡ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ തിരികെ വീട്ടില്‍ വിടാമെന്നറിയിച്ചതോടെ പലരും വെട്ടിലായി. ഒടുവില്‍ ലോക്‌ഡൗണിന്‍റെ പ്രാധാന്യം വിശദീകരിച്ച സബ്കലക്ടര്‍ ഇനി പുറത്തിറങ്ങരുതെന്ന് താക്കീത് നല്‍കി കുട്ടി വിരുതന്‍മാരെ പറഞ്ഞയച്ചു.
ലോക്‌ഡൗണില്‍ പുറത്തിറങ്ങി; ഉത്തരം പറഞ്ഞാലേ വിടൂവെന്ന് സബ്‌കലക്ടർ - ലോക്‌ഡൗണ്‍
കൊവിഡ് സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചാണ് കലക്‌ടർ വേറിട്ട ശിക്ഷാരീതിയൊരുക്കിയത്.
ലോക്‌ഡൗണ്‍കാലത്ത് പുറത്തിറങ്ങിയവർക്ക് താക്കീതുമായി സബ്‌കലക്‌ടർ