ഇടുക്കി: ചങ്കായിരുന്നു. ചങ്ക് ബ്രോ ആയിരുന്നു... അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് ഈ കുട്ടികൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. ഇത് ഇടുക്കി ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒന്നാം നമ്പർ ബസ്.
കാലപ്പഴക്കം ഏറിയതോടെ ബസ് പൊളിക്കാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചു. അപ്പോഴാണ് ഈ ബസ്, കുട്ടികൾക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് സ്‌കൂൾ അധികൃതർക്ക് മനസിലായത്. ഒരു പക്ഷേ ഇങ്ങനെയൊരു കാഴ്‌ച നമ്മുടെ നാട്ടില്‍ ആദ്യമാകും. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ തരംഗമാണ്.
പണിക്കന്‍കുടി- കോതമംഗലം റൂട്ടില്‍ ഓടിയിരുന്ന ബസ് വിലയ്ക്ക് വാങ്ങിയാണ് സ്‌കൂള്‍ ബസ് ആക്കിയത്. 2004 മുതല്‍ സ്‌കൂളിലെ ഒന്നാം നമ്പർ ബസും ഇതു തന്നെ. നിരവധി ബസുകൾ സ്‌കൂളില്‍ എത്തിയെങ്കില്‍ കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു ഇത്. ഈ കാഴ്‌ചകൾ പറയുന്നുണ്ട്.. കുട്ടികളും ബസും തമ്മിലുള്ള ബന്ധം.