ഇടുക്കി: ബൈസൺവാലി പഞ്ചായത്തിൽ തെരുവുവിളക്കുകൾ കേടായി മാസങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല. ടൗണിൽ രാത്രി വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും മോഷ്‌ടാക്കളും യഥേഷ്‌ടം വിലസുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഗവൺമെന്‍റിന്‍റെ കാലത്ത് സംസ്ഥാന സർക്കാരിന്‍റെ നിലാവ് പദ്ധതിയനുസരിച്ച് മുഴുവൻ പഞ്ചായത്തുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് തീരുമാനം.
എന്നാൽ ബൈസൺവാലി പഞ്ചായത്തിൽ ടൗണിലുള്ള ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് നിലവിലുള്ളത്. പഞ്ചായത്തിലെ സൊസൈറ്റിമേട്, ചങ്ങനാശേരിക്കട, അമ്പലം ഭാഗം, അമ്പൂക്കട, പൊട്ടൻകാട്, ഇരുപതേക്കർ, ടി കമ്പനി, കൊച്ചുപ്പ്, കുരങ്ങ് പാറ, ആദിവാസി കോളനികളായ കോമാളിക്കുടി, ചൊക്രമുടിയിലും എട്ടൂർ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
തെരുവുവിളക്കുകൾ കത്തിച്ചാലും ഇല്ലെങ്കിലും മിനിമം ചാർജായ മുപ്പതിനായിരം രൂപ പഞ്ചായത്ത് വൈദ്യുതി വകുപ്പിന് നൽകുകയാണെന്നും വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ സാധനങ്ങൾ പഞ്ചായത്ത് വാങ്ങി നൽകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
READ MORE: അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം