ETV Bharat / state

ഇടുക്കി ഹൈറേഞ്ചില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല; പരാതിയുമായി നാട്ടുകാർ

നിലവില്‍ ജില്ലയിലെ പല മേഖലയിലും 500 രൂപയുടെ മുദ്രപത്രം മാത്രമാണുള്ളത്. 20 രൂപയുടെ മുദ്രപത്രം വേണ്ടിടത്ത് 500 രൂപയുടെ പത്രം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

ഇടുക്കിയിൽ മുദ്രപത്ര ക്ഷാമം  ഹൈറേഞ്ചിൽ മുദ്രപത്രക്ഷാമം  ഇടുക്കിയിൽ മുദ്രപത്രങ്ങളുടെ അഭാവം  stamps papers unavailable idukki high range  stamp paper unavailable  stamps papers lacks in idukki
ഇടുക്കി ഹൈറേഞ്ചില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല
author img

By

Published : Sep 27, 2020, 12:36 PM IST

Updated : Sep 27, 2020, 12:45 PM IST

ഇടുക്കി: ഹൈറേഞ്ചിൽ മുദ്ര പത്രങ്ങള്‍ കിട്ടാനില്ലെന്ന പരാതിയുമായി നാട്ടുകാർ. വ്യത്യസ്ഥ നിരക്കിലുള്ള മുദ്ര പത്രങ്ങള്‍ ലഭിയ്ക്കാതായതോടെ വിവിധ ആവശ്യങ്ങള്‍ നടത്താനാവാതെ കഷ്‌ടപ്പെടുകയാണ് നാട്ടുകാര്‍. 20, 50, 100, 200 തുടങ്ങിയ നിരക്കിലുള്ള മുദ്രപത്രങ്ങളുടെ ക്ഷാമമാണ് അതിരൂക്ഷമായിരിക്കുന്നത്.

ഇടുക്കി ഹൈറേഞ്ചില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല

നിലവില്‍ പല മേഖലയിലും 500 രൂപയുടെ മുദ്രപത്രം മാത്രമാണുള്ളത്. ഇതും നെടുങ്കണ്ടം, കട്ടപ്പന, ചെറുതോണി തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇക്കാരണത്താല്‍ ചെറിയ ആവശ്യങ്ങള്‍ക്കായി മുദ്രപത്രങ്ങള്‍ വാങ്ങാന്‍ വന്‍ തുക മുടക്കി പ്രധാന പട്ടണങ്ങളില്‍ എത്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വാടക കരാര്‍ പുതുക്കല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ നിരക്കിലുള്ള മുദ്ര പത്രങ്ങള്‍ ആവശ്യമാണ്. 20 രൂപയുടെ പത്രം വേണ്ടിടത്ത് 500 രൂപയുടെ പത്രം വാങ്ങേണ്ട അവസ്ഥയിലാണുള്ളത്. മുദ്ര പത്രങ്ങള്‍ സുലഭമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Sep 27, 2020, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.