അബുദബിയിൽ നടന്ന അമ്പതാമത് ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ മെഡൽ നേട്ടവുമായി ഇടുക്കി സ്വദേശികൾ. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളായ റിൻസി രാജുവും ശാലു രവീന്ദ്രനുണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
പരിമിതികൾക്കുള്ളിൽ നിന്ന് കഠിന പ്രയത്നം കൊണ്ട് വിജയം കൈവരിച്ച കഥയാണ് വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളായ ശാലുവിനും റിൻസിക്കും പറയാനുള്ളത്. റിൻസി ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വെള്ളിമെഡൽ സ്വന്തമാക്കി. ശാലു ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ വെങ്കല മെഡലാണ് നേടിയത്.മൂന്ന് സ്വർണം ഉൾപ്പെടെ 31 മെഡലുകളാണ് സ്പെഷ്യൽ ഒളിമ്പിക്സില്‍ കേരളത്തിന് നേടാനായത്.195 രാജ്യങ്ങളിൽനിന്നായി ഏഴായിരത്തിലധികം കായികതാരങ്ങളാണ് സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തത്.