ഇടുക്കി : ധീരജ് വധക്കേസിലെ രണ്ട് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതി നിഖിൽ പൈലി ഒഴികെയുള്ള അഞ്ച് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇടുക്കി സെഷന്‍സ് കോടതിയുടേതാണ് നടപടി.
പ്രതികൾക്ക് വേണ്ടി അഡ്വ എസ് അശോകനും, അഡ്വ കെ.ബി സെൽവവും ഹാജരായി. ജനുവരി 10നാണ് ഇടുക്കി എഞ്ചിനീയറിങ് കോളജിലെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ധീരജ് കൊല്ലപ്പെടുന്നത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എസ്എഫ്ഐ-കെഎസ്‌യു തർക്കമാണ് എസ്‌എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്.
also read: സി.പി.എം ജില്ല പഞ്ചായത്തംഗത്തെ ആക്രമിച്ചു: മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ധീരജിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലാക്കാടന്‍ നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.