ETV Bharat / state

സിപിഐ നേതാവിനെതിരായ ലൈംഗികാരോപണം; പാര്‍ട്ടി നടപടിക്ക് സാധ്യത - സിപിഐ പീഡനം

സിപിഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരെ ഇടുക്കിയിലെ പ്രാദേശിക വനിത നേതാവാണ് പരാതി ഉന്നയിച്ചത്.

Sexual harassment allegations against CPI leader  CPI Sexual harassment case  സിപിഐ പീഡനം  ഇടുക്കി സിപിഐ
സിപിഐ നേതാവിനെതിരായ ലൈംഗീകാരോപണം; പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായി
author img

By

Published : Oct 20, 2020, 7:11 PM IST

Updated : Oct 20, 2020, 7:17 PM IST

ഇടുക്കി: സിപിഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ ഇടുക്കിയിലെ പ്രാദേശിക വനിത നേതാവ് ലൈംഗികാരോപണം ഉന്നയിച്ചതില്‍ പാർട്ടി നിയോഗിച്ച കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ നടപടിക്കും സാധ്യതയുണ്ട്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് മഹിള സംഘം പ്രവര്‍ത്തകയായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്.

സിപിഐ നേതാവിനെതിരായ ലൈംഗീകാരോപണം; പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായി

ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മിഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മിറ്റി അംഗത്തെ നേരിട്ട് കണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് പാര്‍ട്ടി ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ കമ്മിഷന്‍ അംഗം പ്രിന്‍സ് മാത്യൂ ഇടിവി ഭാരതിനോട് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരിയും പ്രതികരിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗം ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയോ ആരോപണം നിഷേധക്കുകയോ ചെയ്തിട്ടില്ല.

Last Updated : Oct 20, 2020, 7:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.