ഇടുക്കി: 2024നുള്ളില്‍ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും വീടുകളിലേയ്ക്ക് ശുദ്ധജല വിതരണത്തിനായി ഗാര്‍ഹിക കണക്ഷനുകള്‍ എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. സ്വഭാവിക ജലസ്രോതസുകളെ പരിപോക്ഷിപ്പിച്ച്, ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇടുക്കി ഹൈറേഞ്ചിലെ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിനായി, ഭൂജല വകുപ്പിന്‍റെ നേതൃത്വത്തില്‍ 309 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുെമന്നും മന്ത്രി പറഞ്ഞു
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ കേരളം വന്‍ ശുദ്ധജല ക്ഷാമം നേരിടേണ്ടി വരും. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താന്‍, പുഴകളേയും ജല സ്രോതസുകളേയും വീണ്ടെടുക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. 2024നുള്ളില്‍ ഗ്രാമീണ മേഖലയിലേയും 2026നുള്ളില്‍ നഗര മേഖലയിലേയും മുഴുവന്‍ വീടുകളിലും ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യകതമാക്കി.
ഇടുക്കിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം, ഭൂജല വകുപ്പ് ഒരു കോടി രൂപ മുതല്‍ മുടക്കില്‍ 33 പദ്ധതികള്‍ പൂർത്തികരിച്ചു റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.