ഇടുക്കി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലും സമരം ശക്തമാകുന്നു. എന്‍ ആര്‍ സിറ്റി സെന്‍റ് മേരീസ് ക്‌നാനായ എസ് എച്ച് ജിയും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസും സംയുക്തമായി രാജാക്കാട്ടില്‍ കര്‍ഷക സമര ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.
ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്. സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ സമരം ഉദ്ഘാടനം ചെയ്‌തു. സര്‍ക്കാര്‍ നിലപാടിനെതിരെ വരും ദിവസങ്ങളിലും ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.