ETV Bharat / state

പി.ജെ ജോസഫിന്‍റെ ഡെയറി ഫാമിൽ നിന്ന് സാമൂഹിക അടുക്കളയിലേക്ക് പാൽ

author img

By

Published : May 23, 2021, 10:49 AM IST

Updated : May 23, 2021, 10:59 AM IST

നിത്യേന 60 ലിറ്റർ പാലാണ് ഡെയറി ഫാമിൽ നിന്ന് വിതരണം ചെയ്യുന്നത്.

പി.ജെ ജോസഫിന്‍റെ ഡെയറി ഫാം  പി.ജെ ജോസഫ്  സാമൂഹിക അടുക്കളയിലേക്ക് പാൽ നൽകി പിജെ ജോസഫ്  സാമൂഹിക അടുക്കള  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  milk for community kitchen  pj joseph's dairy farm distributes milk  pj joseph's dairy farm  thodupuzha  തൊടുപുഴ
പി.ജെ ജോസഫിന്‍റെ ഡെയറി ഫാമിൽ നിന്ന് സാമൂഹിക അടുക്കളയിലേക്ക് പാൽ

ഇടുക്കി: തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്കും ജനകീയ ഹോട്ടലുകളിലേക്കും പാൽ വിതരണം ചെയ്‌ത് പി.ജെ ജോസഫിന്‍റെ ഡയറി ഫാം. നിത്യേന 60 ലിറ്റർ പാലാണ് ഡയറി ഫാമിൽ നിന്ന് വിതരണം ചെയ്യുന്നത്.

എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് പാൽ എത്തിക്കുന്നത്. എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്‍റെ പ്രവർത്തനവും സജീവമായിട്ടുണ്ട്. മരുന്നു വിതരണം, കിറ്റ് വിതരണം, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങൾ കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകർ നടത്തി വരുന്നു. ഗാന്ധിജി സ്‌റ്റഡി സെന്‍റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫിന്‍റെ നേതൃത്വത്തിലാണ് വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമൂഹിക അടുക്കളയിലേക്കും മറ്റും പാൽ, പച്ചക്കറി തുടങ്ങിയവ എത്തിക്കുന്നത്. എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്‍റെ നേതൃത്വത്തിൽ ചികിത്സ സൗകര്യവും മരുന്നും ഉറപ്പുവരുത്തുന്നുമുണ്ട്.

Last Updated : May 23, 2021, 10:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.