ഇടുക്കി: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കിയിലെ മലയോര മേഖലയായ പൂപ്പാറയിൽ രേഖപ്പെടുത്തി. 100 രൂപ ഒമ്പത് പൈസയാണ് പൂപ്പാറയിൽ ഇന്നത്തെ വില. ഡീസലിന് 94.88 രൂപയാണ് നിലവിൽ.
അണക്കരയിൽ 99.92 രൂപ, കുമളിയിൽ 99.57,രാജാക്കാട് 99 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ജില്ലയിൽ ഡീസലിന് 94.07 രൂപയാണ് വില. പെട്രോളിന് 26 പൈസയും, ഡീസലിന് 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. വില വർധനവ് വരും ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമാകും.
ഓട്ടോ ടാക്സി തൊഴിലാളികളെയാണ് വില വർധനവ് ഏറ്റവുമധികം ബാധിക്കുക. സംസ്ഥാനത്തിൻ്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് മലയോര മേഖലയിലെ ഓട്ടോ ടാക്സി വാഹനങ്ങൾക്ക് മൈലേജ് ഏറ്റവും കുറവാണ് ലഭിക്കുന്നത്. വില വർദ്ധനവ് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
Read More: സംസ്ഥാനത്ത് പെട്രോളിന് സെഞ്ച്വറി; പാറശാലയില്‍ ലിറ്ററിന് 100.04 രൂപ
ഏലത്തോട്ടം മേഖലയിലടക്കം പെട്രോൾ വില വർധന പ്രതിസന്ധി സൃഷ്ടിക്കും. മരുന്നടി ഉശപ്പെടെയുള്ള കാർഷികവൃത്തികൾക്ക് വില വർധനവ് തിരിച്ചടിയാകും.കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധക്കളുമായി രംഗത്തു വന്നിരുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കാനാണ് സാധ്യത.