ETV Bharat / state

വിദഗ്‌ധസമിതിക്കെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം; പടയപ്പ ഇപ്പോഴും ജനവാസ മേഖലയില്‍

അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്‌ദ സമിതിയുടെ യോഗത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം.

peoples representatives protest  expert committe in munnar  idukki protest  arikomban  singukukandam  wild elephant attack  padayappa  latest news in idukki  ജനപ്രതിനിധികളുടെ പ്രതിഷേധം  പടയപ്പ  അരികൊമ്പൻ  രാപ്പകല്‍ സമരം  കാട്ടാന ആക്രമണം  സിങ്കുകണ്ടം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മൂന്നാറില്‍ വിദഗ്‌ധസമിതിക്കെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം; ജനവാസമേഖലയിൽ തമ്പിടിച്ച് പടയപ്പ
author img

By

Published : Apr 3, 2023, 10:58 PM IST

മൂന്നാറില്‍ വിദഗ്‌ധസമിതിക്കെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം; ജനവാസമേഖലയിൽ തമ്പിടിച്ച് പടയപ്പ

ഇടുക്കി: മൂന്നാറില്‍ വിദഗ്‌ധ സമിതിക്കെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം. അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്‌ധ സമിതി യോഗത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം. യോഗം അറിഞ്ഞെത്തിയ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും പൊലീസ് തടഞ്ഞിരുന്നു.

പ്രതിഷേധത്തിനിടയിലും അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മൂന്നാറിൽ യോഗം ചേര്‍ന്നു. ആറു കർഷകരുമായും ആദിവാസി കുട്ടികളിൽ നിന്നും ക്ഷണിച്ച 10 പേരുമായും സമിതി ചർച്ച നടത്തി. മൂന്നാർ വൈൽഡ് ലൈഫ് വാർഡിന്‍റെ ഓഫീസിലാണ് യോഗം നടന്നത്.

വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഏപ്രില്‍ 5ന്: വിദഗ്‌ധ സമിതിയിലെ അഞ്ച് പേരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് ആദിവാസി ഊരുകളിൽ നിന്നായി 10 പേരുമായും ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്‌നബാധിത പ്രദേശത്തിലെ ആറു കർഷകരുമായും വിദഗ്‌ധ സംഘം കൂടിക്കാഴ്‌ച നടത്തി. ഇവർ ഓരോരുത്തരെ ആയി വിളിച്ചാണ് സമിതി വിവരങ്ങൾ തിരക്കുന്നത്.

ജനപ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടില്ല എന്ന കാരണത്താല്‍ യോഗം നടക്കുന്ന ഓഫിസിനു സമീപം റോഡിലിരുന്നായിരുന്നു ജനപ്രതിനിധികൾ പ്രതിഷേധിച്ചത്. സമിതി ഉച്ചയ്ക്കു ശേഷം ചിന്നക്കനാലിൽ സന്ദർശനം നടത്തി. ശേഷം, ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുവാനാണ് തീരുമാനം.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് എതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിഗ്‌ദ സമിതിയെ നിയോഗിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ ധാരണ തുടരാനാണ് സമര സമിതി സംഘാടകരുടെ നീക്കം. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മുതല്‍ ആറുവരെ പൂപ്പാറയില്‍ സമരം നടക്കുമെന്ന് സമരസമിതി അറിയിച്ചു.

അതേസമയം, വിദഗ്‌ധ സമിതി യോഗം ചേരലിനിടയിലും ജനപ്രതിനിധികളുടെ പ്രതിഷേധത്തിനിടയിലും ജനവാസമേഖലയിൽ തമ്പിടിച്ച് കാട്ടുകൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം ഉദുമൽപ്പെട്ട അന്തർസംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പടയപ്പ എത്തിയിരുന്നു. ഇന്നു പുലർച്ചെ മൂന്നാർ നല്ലതണ്ണി ഐടിഡിയിൽ എത്തിയ പടയപ്പ എറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു. സമീപത്തെ വാഴകളും അകത്താക്കിയ ശേഷമാണ് പടയപ്പ കാടുകയറിയത്.

രാപ്പകല്‍ സമരം: അരിക്കൊമ്പന്‍ വിഷയത്തില്‍ സിങ്കുകണ്ടത്തും ചിന്നക്കനാലിലും രാപ്പകല്‍ സമരം നടത്തിവരികയാണ്. സിങ്കുകണ്ടത്ത് മാര്‍ച്ച് 30നും കാട്ടാന ആക്രമണമുണ്ടായി. പ്രദേശവാസിയായ വില്‍സണ്‍ എന്നയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കാട്ടാന ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടിരക്ഷപെട്ടതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് പരിക്കേറ്റത്.

അര ഏക്കറോളം ഏലം കൃഷിയും ഒറ്റയാന്‍ നശിപ്പിച്ചു. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനിടയില്‍ അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടില്‍ അടയ്‌ക്കേണ്ടതില്ലെന്നും മേഖലയില്‍ നിന്ന് മാറ്റുവാനും വിഷയം ചര്‍ച്ച ചെയ്യുവാനും ഹൈക്കോടതി നിയോഗിച്ച സമിതി തീരുമാനിച്ചു.

നിലവില്‍ കൊമ്പനെ ഉള്‍വനത്തിലേയ്‌ക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മദപ്പാട് മാറിയ ശേഷം അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സ്ഥലത്ത് നിന്ന് മാറ്റാനാണ് നിര്‍ദേശം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുവാനും ധാരണയായിട്ടുണ്ട്. പുതുവര്‍ഷം പിറന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ കാട്ടാന തകര്‍ത്തത് 15ല്‍ പരം വീടുകളാണ്. വേനല്‍ കടുത്തതും പുല്‍മേടുകള്‍ കത്തി കരിഞ്ഞതും ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിക്കുവാനുള്ള കാരണമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.