ETV Bharat / state

തല ചായ്‌ക്കാന്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നവും പേറി ദമ്പതികള്‍ - ഇടുക്കി

സേനാപതി സ്വദേശികളായ മഞ്ഞളരുവി രാമൻകുട്ടിയും ഭാര്യ ലക്ഷ്‌മിയുമാണ് അടച്ചുറപ്പുള്ള ഒരു വീടിനായി സഹായം തേടുന്നത്.

തല ചായ്‌ക്കാന്‍ അടച്ചുറപ്പുള്ള വീട്  വീടെന്ന സ്വപ്‌നവുമായി ദമ്പതികള്‍  owning a house is dream for idukki couple  idukki  idukki local news  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍
തല ചായ്‌ക്കാന്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നവും പേറി ദമ്പതികള്‍
author img

By

Published : Mar 4, 2021, 5:06 PM IST

Updated : Mar 4, 2021, 6:07 PM IST

ഇടുക്കി: ഇനിയൊരു മഴക്കാലം കൂടി അതിജീവിക്കാൻ കരുത്തില്ലാത്ത കുടിലിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിയുകയാണ് രാമൻകുട്ടിയും ഭാര്യ ലക്ഷ്‌മിയും. സേനാപതി മെത്താപ്പ് സ്വദേശികളാണ് മഞ്ഞളരുവി രാമൻകുട്ടിയും ഭാര്യ ലക്ഷ്‌മിയും . തല ചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് ഇവരുടെ സ്വപ്‌നം. കൈവശ രേഖകൾ ഒന്നുമില്ലാത്തതിനാൽ അടച്ചുറപ്പുള്ള വീട് ഇവർക്ക് ഇന്നും അന്യമാണ്. പാറക്കെട്ട് നിറഞ്ഞ 25 സെന്‍റ് ഭൂമി മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ സൗജന്യ ഭവന പദ്ധതികൾക്ക് ഇവർ അർഹര്‍ല്ല.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു രാമൻകുട്ടി വീട്ടിൽ നിന്നു പുറത്തു പോകാറില്ല. ലക്ഷ്‌മി കൂലിപ്പണിക്കു പോയാണ് ഭക്ഷണത്തിനും മരുന്നിനുമുള്ള വക കണ്ടെത്തുന്നത്. കൂലി പണിയില്ലെങ്കിൽ പട്ടിണിയാണെന്ന് ഇവർ പറയുന്നു. എഴുപത്തിനാലുകാരനായ രാമൻ കുട്ടിക്കും അറുപത്തഞ്ചുകാരിയായ ലക്ഷ്‌മിക്കും മൂന്ന് പെൺമക്കളാണുള്ളത്. ഇവരെ വിവാഹം ചെയ്‌തയച്ച ശേഷം ആരും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.

അപകടം നിറഞ്ഞ നടവഴിയിലൂടെ അര കിലോമീറ്റർ നടന്നു വേണം ഇവരുടെ വീട്ടിലെത്താൻ. തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ചോദിച്ച് എത്തുന്ന രാഷ്ട്രീയക്കാർ മാത്രമാണ് 5 വർഷം കൂടുമ്പോഴെങ്കിലും ഈ കുടിലിൽ എത്തുന്നത്.

Last Updated : Mar 4, 2021, 6:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.