ഇടുക്കി: പൊതുവിപണിയിൽ സവാള വില കുതിച്ചുയരുന്നു. കിലോഗ്രാമിന് നൂറു രൂപയാണ് വില. സവാള ഉൽപ്പാദനത്തിൽ രാജ്യത്ത് മുൻപത്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ കൃഷി പ്രതികൂല കാലാവസ്ഥയിൽ അഴുകി നശിച്ചതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ച്ച മുൻപ് അറുപത് രൂപ ആയിരുന്ന സവാളയുടെ വില ഇപ്പോൾ നൂറിലെത്തിരിക്കുകയാണ്. 90 രൂപയ്ക്കാണ് ഇടുക്കിയുടെ വിവിധ മേഖലകളിൽ മൊത്ത വിൽപന നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളതിൽ ഒരു കിലോഗ്രാമിന് മുപ്പത് രൂപയോളമാണ് വർധിച്ചത്.
വില ഇനിയും ഉയരാനാണ് സാധ്യത എന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു. സവാള ഉൽപ്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ വീണ്ടു വിളവെടുപ്പ് ആരംഭിക്കുമ്പോൾ മാത്രമേ വിപണിയിൽ സവാള വില കുറയുകയുള്ളു. വില കുത്തനെ ഉയരുന്ന അവസ്ഥയിൽ മറ്റ് രാജ്യങ്ങളിൽ നിന്നും സവാള ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്.