ETV Bharat / state

ചാരായ വില്‍പന നടത്തിയയാള്‍ പിടിയില്‍ - അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘം

മാങ്കുളം കവിതക്കാട്ടില്‍ ചാരായ വില്‍പന നടത്തിയ രാജുവിനെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘം പിടികൂടി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ജോയി ജോസഫിനായി അന്വേഷണം തുടരുന്നു.

ചാരായ വില്‍പന:ഒരാൾ പിടിയിൽ
author img

By

Published : Oct 2, 2019, 7:26 PM IST

Updated : Oct 2, 2019, 7:57 PM IST

ഇടുക്കി: മാങ്കുളം കവിതക്കാട്ടില്‍ ചാരായ വില്‍പന നടത്തിയ ഒരാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെൻ്റ് സംഘം അറസ്റ്റ് ചെയ്തു. 59 കാരനായ രാജു ദേവസ്യയാണ് നാര്‍ക്കോട്ടിക് സംഘത്തിൻ്റെ പിടിയിലായത്. രാജു ദേവസ്യയുടെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ കോടയും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രാജുവും സുഹൃത്തായ ലാലിച്ചന്‍ എന്ന ജോയി ജോസഫും ഒരുമിച്ചാണ് ചാരായ വാറ്റ് നടത്തിയിരുന്നത്. നാര്‍ക്കോട്ടിക് സംഘത്തെ കണ്ട് ലാലിച്ചന്‍ ഓടി രക്ഷപ്പെടുകയും രാജു ദേവസ്യ പിടിയിലാകുകയുമായിരുന്നു.

ചാരായ വില്‍പന നടത്തിയയാള്‍ പിടിയില്‍

മദ്യശാലകള്‍ അവധിയായതിനാല്‍ ഇന്നും ഇന്നലെയും വില്‍പന നടത്താനായിരുന്നു ഇവരുടെ പദ്ധതി. നിര്‍മ്മിച്ചതിലെ പകുതി ചാരായം ചൊവ്വാഴ്‌ച വില്‍പന നടത്തിയതായി രാജു നാര്‍ക്കോട്ടിക് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട ലാലിച്ചനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. പ്രസാദ് പറഞ്ഞു. രാജുവും ലാലിച്ചനും ചേര്‍ന്ന് സ്ഥിരമായി ചാരായ നിര്‍മ്മാണം നടത്തുന്നതായും വിനോദ സഞ്ചാരികളും ആദിവാസികളും അടക്കമുള്ള ആളുകള്‍ക്ക് വലിയ തുകക്ക് വില്‍പന നടത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ലിറ്ററിന് 1200 രൂപയാണ് പ്രതികള്‍ ഈടാക്കിയിരുന്നത്. ചെങ്കുത്തായ മലയുടെ മുകളിലാണ് ചാരായ വാറ്റ് നടത്തിയിരുന്നത്. അതിനാല്‍ അധികമാരും ഇവിടേക്കെത്തിയിരുന്നില്ല. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷാഡോ സംഘം പ്രതികളിലൊരാളെ കസ്റ്റഡിയില്‍ എടുത്തത്.

Intro:മാങ്കുളം കവിതക്കാട്ടില്‍ നിന്നും ചാരായ വില്‍പ്പന നടത്തിയിരുന്ന ഒരാളെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു.59കാരനായ രാജു ദേവസ്യയാണ് നര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലായത്. രാജു ദേവസ്യയുടെ വീട്ടില്‍ നിന്നും പത്ത് ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.Body:രാജുവും സുഹൃത്തായ ലാലിച്ചന്‍ എന്ന് വിളിക്കുന്ന ജോയി ജോസഫും ഒരുമിച്ചായിരുന്നു ചാരയ വാറ്റ് നടത്തി വന്നിരുന്നത്.നര്‍ക്കോട്ടിക് സംഘത്തെ കണ്ട് ലാലിച്ചന്‍ ഓടി രക്ഷപ്പെട്ടു.ഇന്നും ഇന്നലെയും മദ്യശാലകള്‍ അവധിയായതിനാല്‍ വലിയ രീതിയിലുള്ള വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു രാജുവും ലാലിച്ചനും ചാരായ നിര്‍മ്മാണം നടത്തിയത്.നിര്‍മ്മിച്ചതില്‍ പകുതി ചൊവ്വാഴ്ച്ച വില്‍പ്പന നടത്തിയതായി രാജു നര്‍ക്കോട്ടിക് സംഘത്തിന് മൊഴി നല്‍കി.രക്ഷപ്പെട്ട ലാലിച്ചനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.

ബൈറ്റ്

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

എം കെ പ്രസാദ്Conclusion:രാജുവും ലാലിച്ചനും ചേര്‍ന്ന് സ്ഥിരമായി ചാരായ നിര്‍മ്മാണം നടത്തുന്നതായും വിനോദ സഞ്ചാരികളും ആദിവാസികളും അടക്കമുള്ള ആളുകള്‍ക്ക് വലിയ തുകക്ക് വില്‍പ്പന നടത്തിയിരുന്നതായും നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.ലിറ്ററൊന്നിന് 1200 രൂപയാണ് പ്രതികള്‍ ഈടാക്കി വന്നിരുന്നത്.ചെങ്കുത്തായ മലയുടെ മുകളില്‍ ചാരായ വാറ്റ് നടന്ന് വന്നിരുന്നതിനാല്‍ അധികമാരും ഇവിടേക്കെത്തിയിരുന്നില്ല.ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷാഡോ സംഘം പ്രതികളിലൊരാളെ കസ്റ്റഡിയില്‍ എടുത്തത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 2, 2019, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.