ETV Bharat / state

വട്ടവടയില്‍ ഗ്രാന്‍റീസ്‌ മരങ്ങളുടെ കുറ്റികള്‍ പിഴുത് മാറ്റാന്‍ നടപടിയായില്ല - idukki

കുറ്റികള്‍ പിഴുത് മാറ്റാതെ മരങ്ങള്‍ മുറിക്കേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ കലക്ടറും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് നിലവില്‍ മരം മുറിക്കല്‍ മുമ്പോട്ട് പോകുന്നത്.

വട്ടവട  ഗ്രാന്‍റീസ്‌ മരം  മരങ്ങളുടെ കുറ്റികള്‍ പിഴുത് മാറ്റാന്‍ നടപടിയായില്ല  ഇടുക്കി  idukki  No action was taken
വട്ടവടയില്‍ ഗ്രാന്‍റീസ്‌ മരങ്ങളുടെ കുറ്റികള്‍ പിഴുത് മാറ്റാന്‍ നടപടിയായില്ല
author img

By

Published : Jan 8, 2021, 3:55 PM IST

ഇടുക്കി: വട്ടവടയില്‍ മുറിച്ചെടുക്കുന്ന ഗ്രാന്‍റീസ്‌ മരങ്ങളുടെ കുറ്റികള്‍ പിഴുത് മാറ്റാന്‍ നടപടിയായില്ല. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷമാണ് വട്ടവട മലനിരകളില്‍ കുടിവെള്ള ക്ഷാമത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഗ്രാന്‍റീസ്‌ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മുറിച്ചെടുക്കുന്ന മരങ്ങളുടെ കുറ്റിയില്‍ നിന്നും വീണ്ടും ഇവ മുളച്ച് പൊങ്ങുന്നതിനാല്‍ കുറ്റിയും ചുവടേ പിഴുത് മാറ്റണമെന്നാണ് നിര്‍ദേശം . ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതല്ലാതെ കുറ്റികള്‍ പിഴുതുമാറ്റാന്‍ നടപടിയായില്ല.

വട്ടവടയില്‍ ഗ്രാന്‍റീസ്‌ മരങ്ങളുടെ കുറ്റികള്‍ പിഴുത് മാറ്റാന്‍ നടപടിയായില്ല

വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വേണ്ട രീതിയില്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. കുറ്റികള്‍ പിഴുത് മാറ്റാതെ മരങ്ങള്‍ മുറിക്കേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ കലക്ടറും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് നിലവില്‍ മരം മുറിക്കല്‍ മുമ്പോട്ട് പോകുന്നത്. കുറ്റികള്‍ പൂര്‍ണമായും പിഴുത് മാറ്റി മേഖല കൃഷിയോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പൊതുപ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത് .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.