ഇടുക്കി: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തി. ഇന്ന് (23.07.21) മുതൽ 25-ാം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറ് മണിവരെ നിയന്ത്രണം നിലനിൽക്കും.
മഴയ്‌ക്കൊപ്പം തന്നെ ജില്ലയില്‍ ശക്തമായ കാറ്റും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ റോഡുകളിലേയ്ക്ക് മണ്ണിടിച്ചിലിനും മരച്ചില്ലകള്‍ വീഴാനും സാധ്യത ഉള്ളതിനാലാണ് മൂന്ന് ദിവസത്തേക്ക് നിരോധനം ഏർപെടുത്തിരിക്കുന്നത്. 26-ാം തീയതി വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടാതെ ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിക്കുവാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനും ജില്ല ഭരണകൂടം കർശന നിർദേശം നൽകി.
ALSO READ: കേരളം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി