ETV Bharat / state

നെടുങ്കണ്ടത്തെ സാക്ഷരത മിഷൻ ഓഫിസിൽ സമൂഹ വിരുദ്ധരുടെ അതിക്രമം

ഓഫിസിന്‍റെയും സമീപത്തെ അങ്കണവാടിയുടെയും ജനൽചില്ലുകളടക്കം അടിച്ചുതകർത്തു.

നെടുങ്കണ്ടത്തെ സാക്ഷരത മിഷൻ ഓഫിസിൽ സമൂഹ വിരുദ്ധരുടെ അതിക്രമം  nedumkandam_saksharatha_mission_office attack  nedumkandam  ഇടുക്കി വാർത്തകൾ
നെടുങ്കണ്ടത്തെ സാക്ഷരത മിഷൻ ഓഫിസിൽ സമൂഹ വിരുദ്ധരുടെ അതിക്രമം
author img

By

Published : Apr 16, 2021, 10:48 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന സാക്ഷരത മിഷൻ ഓഫിസിൽ സമൂഹ വിരുദ്ധരുടെ അതിക്രമം. ഓഫിസിന്‍റെയും സമീപത്തെ അങ്കണവാടിയുടെയും ജനൽചില്ലുകളടക്കം അടിച്ചുതകർത്തു. ആക്രമണത്തിനുശേഷം പ്രദേശത്ത് ചോരപ്പാടുകൾ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാത്രി പതിനൊന്നോടെ വലിയ ശബ്ദം കേട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ ആക്രമി സംഘം ഓടി രക്ഷപ്പെട്ടു.

നെടുങ്കണ്ടത്തെ സാക്ഷരത മിഷൻ ഓഫിസിൽ സമൂഹ വിരുദ്ധരുടെ അതിക്രമം

ആക്രമണത്തിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. അക്രമി സംഘം എത്തിയ രണ്ടു ഇരുചക്രവാഹനങ്ങൾ നാട്ടുകാർ പിടിച്ചെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലാണ് സാക്ഷരത മിഷൻ പ്രവർത്തിക്കുന്നത്. സാക്ഷരത മിഷന്‍റെ രണ്ടാമത്തെ നിലയിൽ അങ്കണവാടി കെട്ടിടവും പ്രവർത്തിക്കുന്നുണ്ട്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്‍റെ ആർസി ബുക്ക് പരിശോധിച്ചു ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.