ETV Bharat / state

തടയണ ജീർണ്ണാവസ്ഥയിൽ; കൃഷിയിറക്കാനാകാതെ ഹൈറേഞ്ചിന്‍റെ കുട്ടനാട് - കൃഷിയിറക്കാനാകാതെ മുട്ടുകാട് പാടശേഖരസമിതി

മൂന്ന് പതിറ്റാണ്ട് മുമ്പ് മുട്ടുകാട് പാടശേഖരത്തിലെ ജലലഭ്യത കുറവിന് പരിഹാരം കാണുന്നതിനായി പാടശേഖരത്തിന് മുകള്‍വശത്തായി നിര്‍മ്മിച്ച ചെക്ക് ഡാം ഉപയോഗ ശൂന്യമായി കിടക്കുന്നു.

തടയണ ജീർണ്ണാവസ്ഥയിൽ; കൃഷിയിറക്കാനാകാതെ മുട്ടുകാട് പാടശേഖരസമിതി
author img

By

Published : Aug 27, 2019, 11:34 PM IST

Updated : Aug 28, 2019, 2:22 AM IST

ഇടുക്കി: മുട്ടുകാട് പാടശേഖരത്തെ ജലസേചനത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് തടയണ ജീർണ്ണാവസ്ഥയിൽ. ഇതോടെ വര്‍ഷത്തില്‍ ഒരു കൃഷി പോലും ഇറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മുട്ടുകാട് പാടശേഖരസമിതി.

ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ഹൈറേഞ്ചിന്‍റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരം. ജലസേചന സംവിധാനമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് മുട്ടുകാട് പാടശേഖരത്തിലെ ജലലഭ്യതാ കുറവിന് പരിഹാരം കാണുന്നതിനായി പാടശേഖരത്തിന് മുകള്‍വശത്തായി നിര്‍മ്മിച്ച ചെക്ക് ഡാം ഇന്ന് ഒരുതുള്ളി വെള്ളമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

തടയണ ജീർണ്ണാവസ്ഥയിൽ; കൃഷിയിറക്കാനാകാതെ ഹൈറേഞ്ചിന്‍റെ കുട്ടനാട്

മഴക്കാലത്തും വെള്ളമില്ലാതെ കിടക്കുന്ന ചെക്ക് ഡാമിപ്പോള്‍ കുട്ടികളുടെ കളിസ്ഥലമാണ്. ഇവിടെ വെള്ളം ശേഖരിച്ച് ചാല്‍ വഴി പാടശേഖരത്തിലേക്ക് എത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ അശാസ്‌ത്രീയമായ നിര്‍മ്മാണം മൂലം തടയണ ഇപ്പോൾ ജീര്‍ണ്ണാവസ്ഥയിലാണ്. സമീപത്തെ സംരക്ഷണ ഭിത്തിയടക്കം ചിലര്‍ പൊളിച്ച് നീക്കുകയും ചെയ്‌തു. അറ്റകുറ്റ പണികള്‍ നടത്തി ചെക്ക് ഡാമില്‍ വെള്ളം സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.

Intro:മുട്ടുകാട് പാടശേഖരത്തെ ജലസേജനത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് തടയണ ജീർണ്ണഅവസ്ഥയിൽ ആയതോടെ വര്‍ഷത്തില്‍ ഒരു കൃഷിപോലും ഇറക്കുവാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മുട്ടുകാട് പാടശേഖരസമിതി. ചെക്ക് ഡാമിന്റെ പുനരുദ്ധാരണം നടത്തി കൃഷിക്ക് ആവിശ്യമായ വെള്ളം എത്തിച്ചാൽ മാത്രമേ ഹൈറേഞ്ചിന്റെ കുട്ടനാട്ടിൽ ഞാറ്റുപാട്ടിന്റെ അലകൾ ഉയരുകയുള്ളു Body:ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരം. നൂറിലധികം വരുന്ന കര്‍ഷകര്‍ മുടങ്ങാതെ കൃഷിയിറക്കിയിരുന്ന ഇവിടെ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു കൃഷി തന്നെ കഷ്ടിച്ചാണ് . ജലസേജന സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് മുട്ടുകാട് പാടശേഖരത്തിലെ ജല ലഭ്യതാ കുറവിന് പരിഹാരം കാണുന്നതിനായി പാടശേഖരത്തിന് മുകള്‍ വശത്തായി നിര്‍മ്മിച്ച ചെക്ക് ഡാം ഇന്ന് ഒരുതുള്ളി വെള്ളമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മഴക്കാലത്തും വെള്ളമില്ലാതെ കിടക്കുന്ന ചെക്ക്ഡാമിപ്പോള്‍ കുട്ടികളുടെ കളിസ്ഥലമാണ്. ഇവിടെ വെള്ളം ശേഖരിച്ച് ചാല്‍വഴി പാടശേഖരത്തിലേയ്ക്ക് എത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം തടയണക്ക് ചോര്‍ച്ചയുണ്ടാകുകയും വെള്ളം ഇതിലൂടെ പുറത്തേയ്ക്ക് ഒഴുകി പോകുകയുമാണ്. മാത്രവുമല്ല സമീപത്തെ സംരക്ഷണ ഭിത്തിയടക്കം ചിലര്‍ പൊളിച്ച് നീക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് വേണ്ട അറ്റകുറ്റ പണികള്‍ നടത്തി ചെക്ക്ഡാമില്‍ വെള്ളം സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടേയും കര്‍ഷകരുടേയും ആവശ്യം.

ബൈറ്റ്…

1..സതീഷ്..കര്‍ഷകന്‍…

2..ജോഷി..പൊതു പ്രവര്‍ത്തകന്‍..Conclusion:വെള്ളമില്ലാത്തതിനാല്‍ നിലവില്‍ ഒരു കൃഷി മാത്രമാണ് ഇപ്പോളുള്ളത്. അതും യഥാസമയം ചെയ്യാന്‍ കഴിയാറില്ല. മഴ ലഭിക്കുന്നതനുസരിച്ചാണ് ഇപ്പോള്‍ കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ചെക്ക് ഡാമില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി പാടശേഖരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാല്‍ വര്‍ഷത്തില്‍ രണ്ട് കൃഷിയും മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നതാണ് കര്‍ഷകരുടെ അഭിപ്രായം.
Last Updated : Aug 28, 2019, 2:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.