ETV Bharat / state

മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക് കേന്ദ്ര സർക്കാർ പുരസ്‌കാരം - മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി

രണ്ടാം തവണയാണ് കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികൾക്ക് തൊഴില്‍ വകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്നത്.

munnar kannan devan company  central labor department  shram devi award  women workers  കേന്ദ്ര തൊഴില്‍ വകുപ്പ്  ശ്രാം ദേവി പുരസ്‌കാരം  മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി  സ്ത്രീതൊഴിലാളി
കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ ശ്രാം ദേവി പുരസ്‌കാരം മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്
author img

By

Published : Aug 19, 2021, 5:44 PM IST

Updated : Aug 19, 2021, 5:54 PM IST

ഇടുക്കി: കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ പ്രധാനമന്ത്രി ശ്രാം ദേവി പുരസ്‌കാരം വീണ്ടും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്. ചെണ്ടുവാരൈ പിആര്‍ ഡിവിഷന്‍ എസ്റ്റേറ്റിലെ മഹേശ്വരി, നയമക്കാട് എസ്റ്റേറ്റ് കന്നിമല ടോപ്പ് ഡിവിഷന്‍ രാജേശ്വരി എന്നിവര്‍ക്കാണ് പുരസ്‌കാരം. രണ്ടാം തവണയാണ് കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികൾക്ക് തൊഴില്‍ വകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്നതെന്ന് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് നല്‍കുന്ന ശ്രാം പുരസ്‌കാരം 1947 മുതൽ പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രകടനങ്ങല്‍ തൊഴിൽവകുപ്പിനെ കമ്പനി രേഖാമൂലം അറിയിക്കുകയും അതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് വ്യക്തികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ ചെണ്ടുവാരൈ പിആര്‍ ഡിവിഷനില്‍ മഹേശ്വരി, കന്നിമല ടോപ്പ് ഡിവിഷനില്‍ രാജേശ്വരി എന്നിവരെ തെരഞ്ഞെടുത്തത്.

Also Read: പൂവിനായി തമിഴ്‌നാടിനെ ആശ്രയിക്കണ്ട ; കേരളത്തിൽ വിളയിച്ച് വിജയിച്ച് കർണാടക സ്വദേശി

40,000 രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. 48 വയസുകാരിയായ മഹേശ്വരി 1993ലാണ് തേയിലത്തോട്ടത്തില്‍ ജോലി ആരംഭിച്ചത്. ഒരു ദിവസം 588 കിലോ കൊളുന്ത് വരെ എടുത്തിട്ടുമുണ്ട്. അന്നുമുതല്‍ ഇന്നുവരെ കമ്പിയുടെ നിര്‍ദ്ദേശപ്രകാരം കൊളുന്ത് ക്യത്യമായി എടുത്ത് നല്‍കിയിരുന്നു. 37 വയസുള്ള രാജേശ്വരി 2012 ലാണ് കന്നിമല എസ്റ്റേറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ ഒരു ദിവസം 98 കിലോ കൊളുന്തുവരെ എടുത്തിട്ടുണ്ട്. അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

Last Updated : Aug 19, 2021, 5:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.