ETV Bharat / state

Mullaperiyar Dam Opens | മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം - മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു

0.30 മീറ്റർ വീതമാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകളും ഉയർത്തിയത് (Mullaperiyar dam opens)

Mullaperiyar Dam  Two more shutters raised  Mullaperiyar Dam opens  പെരിയാർ നദി  ജാഗ്രത നിർദേശം  മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ കൂടി തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം
author img

By

Published : Nov 23, 2021, 8:04 PM IST

Updated : Nov 23, 2021, 10:45 PM IST

ഇടുക്കി : ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ നദികളിലെ ജലനിരപ്പ് ഉയരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഏഴ് ഷട്ടറുകൾ ഉയർത്തി(Mullaperiyar dam opens). തിങ്കളാഴ്ച മുതൽ മഴ ശക്‌തമായതോടെയാണ് (heavy rain in idukki) ഷട്ടറുകൾ ഇടവിട്ട് ഉയര്‍ത്തിത്തുടങ്ങിയത്.

മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം

രാവിലെ ഏഴ് മണിക്ക് ഒരു ഷട്ടർ തുറന്നിരുന്നു. തുടര്‍ന്ന് ഏഴ് മണിക്കുശേഷം ഇടവിട്ട് ആറ് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. 30 സെന്‍റീമീറ്റർ വീതമാണ് ഏഴ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ 4000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് പെരിയാറിൽ 75 സെന്‍റീമീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ തീരദേശവാസികൾക്ക് കനത്ത ജാഗ്രതാനിർദേശമാണ് നൽകിയിട്ടുള്ളത്.

Also Read: Adoption row | അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു ; സന്തോഷനിറവ്

141.60 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. മഴ തുടർന്നാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നും അധിക ജലം പെരിയാറിലേയ്ക്ക് ഒഴുക്കുന്നതിനാലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരും. നിലവില്‍ 2400.12 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിലേയും ജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കേണ്ടതായും വരും.

ഇന്ത്യൻ മഹാസമുദ്രത്തിൽ കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് മഴ ശക്‌തി പ്രാപിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളിൽ ഈ മാസം 28-ാം തീയതി മുതൽ ഡിസംബർ രണ്ടാം തിയതി വരെ ശക്‌തമായ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ മേഘ വിസ്‌ഫോടനത്തിനും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിട്ടുണ്ട്.

Last Updated : Nov 23, 2021, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.