ഇടുക്കി: മുല്ലപ്പെരിയാർ ഡാമില്‍ (Mullaperiyar Dam) ജലനിരപ്പ് ഉയരുന്നു. കല്ലാർ ഡാമിന്‍റെ (Kallar Dam) വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കും. 10 സെന്‍റി മീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി സ്‌പില്‍ വേയിലൂടെ (Spillway) ഒഴുക്കും.
ALSO READ: Bichu Thirumala passed away : ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയ്‌ക്കാണ് ഷട്ടറുകള്‍ തുറക്കുക. ഇതുസംബന്ധിച്ച തീരുമാനം തമിഴ്‌നാട് സർക്കാര്‍ പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തിൽ പെരിയാർ, കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കലക്‌ടർ മുന്നറിയിപ്പ് നല്‍കി.