ETV Bharat / state

ഇടുക്കിയില്‍ യുവതിയും മകനും കിണറ്റില്‍ മരിച്ച നിലയില്‍ - ഉപ്പുതറ നാലാം മയിൽ

ലിജയുടെ 29 ദിവസം പ്രായമായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്‌തു എന്നാണ് പ്രാഥമിക നിഗമനം

Upputhara  crime  suicide  ആത്മഹത്യ  ഉപ്പുതറ നാലാം മയിൽ  ഇടുക്കി
ആത്മഹത്യ
author img

By

Published : Mar 16, 2023, 1:06 PM IST

Updated : Mar 16, 2023, 2:59 PM IST

ഇടുക്കി: ഉപ്പുതറ നാലാം മയിൽ കൈതപ്പതാലിൽ നവജാത ശിശു മരിച്ചതിന്‍റെ പിന്നാലെ അമ്മയേയും 7 വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതപതാൽ കിണറ്റുകര വീട്ടിൽ ലിജ ടോം, മകൻ ബെൻ ടോം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജയുടെ 29 ദിവസം പ്രായമായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്‌തു എന്നാണ് പ്രാഥമിക നിഗമനം.

ഉപ്പുതറ നാലാം മൈൽ കാപ്പിപതാലിന് സമീപമുള്ള ലിജയുടെ സ്വന്തം വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ലിജയുടെ 29 ദിവസം പ്രായമായ കുഞ്ഞ് മരണമടഞ്ഞിരുന്നു. ഇന്നലെ സംസ്‌കാരത്തിനുശേഷം ഇന്ന് രാവിലെ 6 മണി വരെ അമ്മയോടൊപ്പം ഉണ്ടായിരുന്ന ലിജയെയും മൂത്തമകൻ ബെന്നിനെയും രാവിലെ കാണാതായി.

പിന്നീട് ഇരുവരെയും വീടിന്‍റെ മുൻവശത്തെ 40 അടി താഴ്‌ചയുള്ള കിണറ്റിൽ കണ്ടെത്തുകയായിരുന്നുവെന്നാണ്‌ ബന്ധുക്കൾ പറയുന്നത്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഇവരെ പുറത്തെടുത്തു. തുടർന്ന് മൃതദേഹങ്ങള്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബിടെക് വിദ്യാർഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍: ബിടെക് വിദ്യാർഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ആന്ധ്രപ്രദേശ് സ്വദേശി വൈപ്പു പുഷ്‌പക് ശ്രീസായെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അധികൃതർ പറഞ്ഞു. എന്നാൽ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഐഐടി അധികൃതര്‍ പറയുന്നത് അനുസരിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിദ്യാർഥിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. സമാന സംഭവം കഴിഞ്ഞ ദിവസവും നടന്നിരുന്നു. കോളജിലെ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കി ഒരു മാസം തികയുമ്പോഴാണ് ദാരുണമായ മരണം. ആത്മഹത്യ ചെയ്‌ത നിലയില്‍ ഫെബ്രുവരി 14നാണ് ഈ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ബി ടെക് വിദ്യാർഥിയുടെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നുവെന്ന് ഐഐടി ഡയറക്‌ടര്‍ കാമകോടി പ്രസ്‌താവനയില്‍ അറിയിച്ചു.

കുട്ടികളെ ശരീരത്തിൽ ചേർത്തു കെട്ടി അമ്മ ആത്മഹത്യ ചെയ്‌തു: സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. കൊല്ലം കമുകും ചേരി സ്വദേശിനി രമ്യ രാജ് കുട്ടികളെ ശരീരത്തിൽ ചേർത്തു കെട്ടി അമ്മ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. പുനലൂർ മുക്കടവ് റബ്ബർ പാർക്കിനു സമീപത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി അഞ്ചും മൂന്നും വയസുള്ള മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. അഞ്ച് വയസുകാരി മകൾ സരയൂ, മൂന്ന് വയസുകാരൻ സൗരഭ് എന്നിവരെ സാരി ഉപയോഗിച്ച് ശരീരത്തോട് ചേർത്ത് കെട്ടിയായിരുന്നു രമ്യ കല്ലടയാറ്റിൽ ചാടിയത്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056.

Last Updated : Mar 16, 2023, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.