ETV Bharat / state

ഗംഗ നദിയിലെ വെള്ളം കുടിക്കുന്നവര്‍ വിഡ്ഢികള്‍ : എം.എം മണി - നെടുംകണ്ടം ബ്ലോക്ക് തല ആരോഗ്യ മേള

ശവശരീരങ്ങള്‍ എപ്പോഴും ഒഴുക്കി വിട്ട് മലിനമായ ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ അസുഖങ്ങള്‍ വരും : എം.എം മണി

MM Mani says those who drink water from the river Ganga are fools  ഗംഗ നദിയിലെ വെള്ളം കുടിക്കുന്നവര്‍ വിഡ്ഢികളാണ്  ഗംഗ നദി  ganga river  river ganga polluted  mm mzni MLA  നെടുംകണ്ടം ബ്ലോക്ക് തല ആരോഗ്യ മേള  Nedumkandam Block Head Health Fair
ഗംഗാനദിയിലെ വെള്ളം കുടിക്കുന്നവർ വിഡ്ഢികളാണെന്ന് എംഎം മണി
author img

By

Published : Jun 18, 2022, 10:43 PM IST

ഇടുക്കി : പുണ്യ നദിയായ ഗംഗയിലെ വെള്ളം മലിനമാണെന്നും കുടിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും മുന്‍മന്ത്രി എം.എം മണി. നെടുങ്കണ്ടം ബ്ലോക്ക് തല ആരോഗ്യ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദിയിലൂടെ ശവശരീരങ്ങള്‍ ഒഴുകുകയാണ്.

അതുകൊണ്ട് അതില്‍ കൈമുക്കാന്‍ പോലും തോന്നില്ല. അപ്പോഴാണ് ചിലരത് കുടിക്കുന്നത്. ഗംഗയിലെ വെള്ളം കുടിച്ചാല്‍ ആരായാലും രോഗം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കാശിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇതെല്ലാം താന്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്.

ഗംഗാനദിയിലെ വെള്ളം കുടിക്കുന്നവർ വിഡ്ഢികളാണെന്ന് എംഎം മണി

also read: ഗംഗ നദിയില്‍ കന്നുകാലികളുടെ ജഡം കണ്ടെത്തി

രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും കൊവിഡ് മരണ കണക്കില്ല. എന്നാല്‍ കേരളത്തിന് കൃത്യമായ കണക്കുണ്ട്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമാണ് കേരളം. കൊവിഡിന്‍റെ കാര്യത്തില്‍ സംസ്ഥാനത്ത് ഇനിയും ജാഗ്രത തുടരുമെന്നും എംഎം മണി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.