ETV Bharat / state

ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ ആവേശമായി മണിയാശാന്‍ - എം.എം. മണി എൽഡിഎഫ് സ്ഥാനാർഥി

തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇടതുപക്ഷത്തിന്‍റെ ഭരണ തുടര്‍ച്ചക്കും തന്നെ വിജയിപ്പിക്കണമെന്നാണ് മണിയാശാന്‍റെ അഭ്യര്‍ഥന

minister mm mani  mm mani news  mm mani election  എം.എം. മണി സ്ഥാനാർഥി  എം.എം. മണി എൽഡിഎഫ് സ്ഥാനാർഥി  ഇടുക്കി എൽഡിഎഫ് പ്രചാരണം
ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ ആവേശമായി മണിയാശാന്‍
author img

By

Published : Mar 29, 2021, 4:17 PM IST

ഇടുക്കി: ഹൈറേഞ്ചിലെ മൂന്നാംഘട്ട പര്യടനത്തില്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം. മണിക്ക് ആവേശോജ്വല വരവേല്‍പ്പുകളാണ് ലഭിക്കുന്നത്. മലയോരത്തിന്‍റെ മണ്ണില്‍ രണ്ടാം അങ്കത്തിനിറങ്ങുന്ന എം.എം. മണിക്ക് വേണ്ടിയാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആദ്യം പ്രചാരണം ആരംഭിച്ചതും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം. മണിയാണെന്ന് ഉറച്ചായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ ആവേശമായി മണിയാശാന്‍

പ്രചാരണ രംഗത്ത് ആദ്യഘട്ടം മുതല്‍ ഒരുപടി മുന്നേ നില്‍ക്കുന്ന മണിയാശാന് തോട്ടം കാര്‍ഷിക മേഖലയില്‍ ആവേശ വരവേല്‍പ്പാണ് ലഭിക്കുന്നതും. തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇടതുപക്ഷത്തിന്‍റെ ഭരണ തുടര്‍ച്ചക്കും തന്നെ വിജയിപ്പിക്കണമെന്നാണ് മണിയാശാന്‍റെ അഭ്യര്‍ഥന.

നിര്‍മാണ നിരോധനവും ഭൂവിഷയങ്ങളും ഉയര്‍ത്തിക്കാട്ടി യുഡിഎഫും, എന്‍ഡിഎയും പ്രചാരണ രംഗത്ത് സജീവമാകുമ്പോള്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രി എം.എം. മണിയും നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. ഇത്തവണ ഉടുമ്പൻചോലയിൽ മികച്ച ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക് നടന്നുകയറാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.