ഇടുക്കി: ഉപ്പുതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണംപടി സ്വദേശി ബിനീഷ് മോഹനാണ് പിടിയിലായത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് 14 വയസുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഡോക്ടർ ഉപ്പുതറ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പനയിൽ നിന്നുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഒന്നിലധികം തവണ ബിനീഷ് തന്നെ പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. സൗഹൃദം നടിച്ച് വീട്ടിലെത്തിയ ബിനീഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബിനീഷിനെതിരെ പോക്സോ രജിസ്റ്റര്‍ ചെയ്തു.