ETV Bharat / state

ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ - Maundy Thursday

അന്ത്യത്താഴ വിരുന്നിന്‍റെ ഓര്‍മ്മക്കായി ഇന്ന് പെസഹാ വ്യാഴം. ഇന്ന് പെസഹാ വ്യാഴവും നാളെ ദുഃഖവെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്‌തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

പെസഹാ വ്യാഴം  ദുഃഖവെള്ളി  അന്ത്യത്താഴ വിരുന്നിന്‍റെ ഓര്‍മ്മ  അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കലായി ഇന്ന് പെസഹാ വ്യാഴം  Maundy Thursday  maundy thursday 2022
അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കലായി ഇന്ന് പെസഹാ വ്യാഴം
author img

By

Published : Apr 14, 2022, 9:49 AM IST

Updated : Apr 14, 2022, 2:07 PM IST

ഇടുക്കി/എറണാകുളം: ക്രൈസ്‌തവ സമൂഹം ഇന്ന് (14.04.2022) പെസഹ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് (15.04.2022) ക്രിസ്‌തുദേവന്‍ സകല ജനതയുടെയും പാപം പേറുന്നതിന് കുരിശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായ ദു:ഖവെള്ളി.

ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ

യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ പുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.

കുടുംബങ്ങളില്‍ വൈകുന്നേരം പെസഹ അപ്പം മുറിക്കും. പെസഹ വ്യാഴവും നാളെ ദുഃഖവെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്‌തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്‌ച പെസഹ വ്യാഴം എന്ന വിശുദ്ധ ദിവസമായാണ് ക്രൈസ്‌തവര്‍ ആഘോഷിക്കുന്നത്.

വിശുദ്ധ ആഴ്‌ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. യേശു തന്‍റെ അപ്പോസ്‌തോലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്‍റെ ഓര്‍മക്കായാണ് ഈ ആചാരം അനുഷ്‌ഠിച്ചു വരുന്നത്. 'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിന്‍റെ അര്‍ഥം.

ക്രിസ്‌തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്‌ചയാണ്. ക്രൈസ്‌തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബ്ബാനയുടെ ആരംഭവും പെസഹയായാണ് കണക്കാക്കപ്പെടുന്നത്.

പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ''പെസഹ പാലില്‍'' മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു. ദു:ഖവെള്ളിയാഴ്‌ചയായ നാളെ കുരിശിന്‍റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും നടക്കും.

അന്ത്യ അത്താഴ സ്‌മരണ പുതുക്കി എറണാകുളം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. അദ്ദേഹം വിശ്വാസികളുടെ കാലുകൾ കഴുകി. പെസഹ അപ്പം വിതരണം ചെയ്‌തു.

കാൽകഴുകൽ ശുശ്രൂഷ പരസ്‌പര സ്നേഹത്തിന്‍റെ അടയാളമാണെന്ന് പെസഹ സന്ദേശമായി അദ്ദേഹം പറഞ്ഞു. പെസഹ വ്യാഴം കുർബാനയുടെ തിരുനാളാണ്. വിനയാന്വിതരായി സേവനം ചെയ്യണമെന്നതാണ് പാദം കഴുകൽ ശുശ്രൂഷയുടെ സന്ദേശമെന്നും ദൈനംദിന ജീവിതത്തിൽ കാൽ കഴുകൽ ശുശ്രൂഷയുടെ ചൈതന്യം കാത്ത് സൂക്ഷിക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്‌തു.

ശിഷ്യന്മാരുടെ കാൽ കഴുകിയതിലൂടെ വിനയത്തിന്‍റെ സന്ദേശമാണ് കർത്താവ് പങ്കുവച്ചതെന്നും വിശുദ്ധ വാരത്തിലെ ഓരോ ചടങ്ങുകളും വിശ്വാസികളെ നന്മയിലേക്ക് നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദികരുടെയും ഒരു വിഭാഗം വിശ്വാസികളുടെയും ശക്തമായ എതിർപ്പിനിടെയാണ് കർദിനാൾ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്‍റ് മേരീസ് ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന സമർപ്പിച്ചത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി അതിരൂപതിയിൽ തുടർന്നു വരുന്ന ജനാഭിമുഖ കുർബാനയ്ക്ക് പകരമായി പരിഷ്ക്കരിച്ച കുർബാന ആദ്യമായി നടത്തിയത് കഴിഞ്ഞ ഓശാന ഞായർ ദിവസമായിരുന്നു. വിശ്വാസികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ ചടങ്ങുകൾ നടന്നത്.

അതേസമയം ജനാഭിമുഖ കുർബാനയെ പിന്തുണയ്ക്കുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ പെസഹ വ്യാഴ ചടങ്ങിൽ പങ്കെടുത്തില്ല. ലത്തീൻ സഭയുടെ കീഴിലുളള സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന പെസഹ ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി.

Also read: ഇന്ന് ഓശാന ഞായര്‍; ആഘോഷമാക്കി ക്രൈസ്‌തവ വിശ്വാസികള്‍

Last Updated : Apr 14, 2022, 2:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.