ETV Bharat / state

വ്യാജന്മാർക്ക് വിലക്ക്: മറയൂർ ശർക്കരക്ക് ഇനി ഭൗമ സൂചക പദവി

മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ ലഭിച്ചിരുന്ന വ്യാജ ശര്‍ക്കരയായിരുന്നു കര്‍ഷകര്‍ക്ക് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്

ഇനി ഭൗമ സൂചക പദവി
author img

By

Published : Jul 19, 2019, 6:47 PM IST

Updated : Jul 19, 2019, 8:54 PM IST

ഇടുക്കി: ചോര നീരാക്കി അധ്വാനിച്ചിട്ടും വരുമാനമില്ലാത്ത അവസ്ഥ. ലോകം മുഴുവൻ അറിയപ്പെടുന്ന മറയൂർ ശർക്കരയ്ക്കും മറയൂരിലെ കർഷർക്കും എന്നും വെല്ലുവിളിയായത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന വ്യാജൻമാരായിരുന്നു. ആ പ്രതിസന്ധി മറികടക്കാനാണ് മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചികാ പദവി വേണമെന്ന ആവശ്യം ഉയർന്നത്.

മറയൂർ ശർക്കരക്ക് ഇനി ഭൗമ സൂചക പദവി
ഒടുവില്‍ മറയൂര്‍, കോവില്‍ക്കടവ്, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ കര്‍ഷക കുടുംബങ്ങളുടെ ആവശ്യത്തിന് അംഗീകാരമായി. മറയൂർ ശർക്കര ഭൗമ സൂചക പദവി വിളംബര ശില്പശാലയുടെ ഉദ്ഘാടനം മറയൂർ കോവിൽക്കടവിൽ നടന്നു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചക പദവി ലഭിച്ചതോടെ വ്യാജ മറയൂര്‍ ശര്‍ക്കരയുടെ വില്‍പ്പന ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി. ഇതോടെ മറയൂർ ശർക്കരയുടെ യഥാർഥ ഗുണവും രുചിയും ആവശ്യക്കാർക്ക് ലഭ്യമാകും. കർഷകർക്ക് കൃത്യമായ വരുമാനവും ലഭിക്കും.

Intro:മറയൂർ ശർക്കര ഭൗമ സൂചക പദവി വിളംബര ശില്പശാലയുടെ ഉദ്ഘാടനം മറയൂർ കോവിൽക്കടവിൽ നടന്നു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.Body:മറയൂർ ശർക്കര ലോക വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ.മറയൂർ ശർക്കര ഭൗമ സൂചക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മറയൂർ ശർക്കര വ്യാജമായി വിപണിയിലെത്തിക്കുന്നത് 6 മാസം മുതൽ 3 വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. മറയൂർ ശർക്കരയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ കർഷകരും വ്യാപാരികളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബൈറ്റ്

വി എസ് സുനിൽകുമാർ
കൃഷി വകുപ്പ് മന്ത്രിConclusion:കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രം ഹാളിലായിരുന്നു മറയൂർ ശർക്കര ഭൗമ സൂചക പദവി വിളംബര ശില്പശാല നടന്നത്.മറയൂരിലെ കരിമ്പ് കൃഷിയെ പ്രോത്സാഹിപ്പിക്കാനും വിപണി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് മറയൂർ ശർക്കരക്ക് കേന്ദ്ര സർക്കാരിന്റെ ഭൗമ സൂചക പദവി നൽകിയിട്ടുള്ളത്.മറയൂർ ശർക്കരയെ പ്രതിനിധാനം ചെയ്യുന്ന ലോഗോ പ്രകാശനവും ഭൗമ സൂചക പദവി പത്ര കൈമാറ്റവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ദേവികുളം എം എൽഎ എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യേഗസ്ഥർ, പൊതുപ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Last Updated : Jul 19, 2019, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.