ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പതിനായിരത്തിലധികം ആളുകള്‍ താമസിക്കുന്നയിടമാണ് മാങ്കുളം ഗ്രാമപഞ്ചായത്ത്. പതിനഞ്ചോളം ആദിവാസി ഊരുകളും മാങ്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കില്‍ നാല്‍പ്പത് കിലോമീറ്ററോളം ദൂരെത്തുള്ള അടിമാലിയിലോ, നൂറ് കിലോമീറ്ററിലധികം ദൂരത്തുള്ള കോതമംഗലത്തോ എത്തണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കിടത്തി ചികിത്സ ആരംഭിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികത്സിക്കാനുള്ള മുറികള്‍ ഉണ്ടെങ്കിലും കിടക്കയും, ശുദ്ധജലവും ലഭ്യമാക്കേണ്ടതുണ്ട്. ഒരു വര്‍ഷം മുമ്പ് പിഎച്ച്‌സിയുടെ വികസനത്തിന് ഫണ്ടനുവദിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ വേണമെന്നാവശ്യം - മാങ്കുളം പിഎച്ച്സി
മാങ്കുളം പഞ്ചായത്തിലെ ജനങ്ങളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനഞ്ചോളം ആദിവാസി ഊരുകളും മാങ്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
![പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ വേണമെന്നാവശ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4533876-thumbnail-3x2-mangulam.jpg?imwidth=3840)
ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പതിനായിരത്തിലധികം ആളുകള്‍ താമസിക്കുന്നയിടമാണ് മാങ്കുളം ഗ്രാമപഞ്ചായത്ത്. പതിനഞ്ചോളം ആദിവാസി ഊരുകളും മാങ്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കില്‍ നാല്‍പ്പത് കിലോമീറ്ററോളം ദൂരെത്തുള്ള അടിമാലിയിലോ, നൂറ് കിലോമീറ്ററിലധികം ദൂരത്തുള്ള കോതമംഗലത്തോ എത്തണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കിടത്തി ചികിത്സ ആരംഭിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികത്സിക്കാനുള്ള മുറികള്‍ ഉണ്ടെങ്കിലും കിടക്കയും, ശുദ്ധജലവും ലഭ്യമാക്കേണ്ടതുണ്ട്. ഒരു വര്‍ഷം മുമ്പ് പിഎച്ച്‌സിയുടെ വികസനത്തിന് ഫണ്ടനുവദിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈറ്റ്
സണ്ണി
പ്രദേശവാസിConclusion:ഒരു ഡോക്ടറും നേഴ്‌സുമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉള്‍പ്പെടെ 20ഓളം ആളുകളാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ ഉള്ളത്.കിടത്തി ചികത്സിക്കാനുള്ള മുറികള്‍ ഉണ്ടെങ്കിലും കിടക്കയും ബെഡ്ഡും ശുദ്ധജലവും ലഭ്യമാക്കണം.ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്നത്.ഒരു വര്‍ഷം മുമ്പ് പിഎച്ച്‌സിയുടെ വികസനത്തിന് ഫണ്ടനുവദിച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.ആശുപത്രി വികസനത്തിന് എല്ലാ സാധ്യതയും ഉണ്ടെന്നിരിക്കെ തുടര്‍ നടപടി കൈകൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അഖിൽ വി ആർ
ദേവികുളം