ETV Bharat / state

മാങ്കുളം ജലവൈദ്യുതി പദ്ധതി; ആദ്യ ഘട്ട നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു - idukki news

600 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്ന് പ്രതിവർഷം 102 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

മാങ്കുളം ജലവൈദ്യുതി പദ്ധതി  Mankulam hydraulic project  മാങ്കുളം  Mankulam  നിർമാണ പ്രവർത്തനങ്ങൾ  idukki news  ഇടുക്കി  ജലവൈദ്യുതി പദ്ധതി  hydraulic project idukki  idukki news  hydraulic project work progressing
മാങ്കുളം ജലവൈദ്യുതി പദ്ധതി
author img

By

Published : Dec 22, 2022, 8:16 AM IST

മാങ്കുളം ജലവൈദ്യുതി പദ്ധതി

ഇടുക്കി: കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ പര്യാപ്‌തമായ ജലവൈദ്യുതി പദ്ധതിയാണ് മാങ്കുളം ജലവൈദ്യുതി പദ്ധതി. പ്രതിവർഷം 102 ദശ ലക്ഷം യൂണിറ്റ് ഉത്പാദനശേഷിയുള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാങ്കുളം കുറത്തിക്കുടി വനമേഖലയിൽ നിർമിക്കുന്ന പവർഹൗസിലേക്കുള്ള റോഡിന്‍റെയും പാലത്തിൻ്റെയും നിർമാണ പ്രവർത്തനങ്ങളും നടന്നു വരികയാണ്.

പവർഹൗസിലേക്ക് അണക്കെട്ടിൽ നിന്നും വെള്ളം എത്തിക്കുന്നതിനായുള്ള തുരങ്കത്തിൻ്റെ ജോലികളും നടന്നുവരികയാണെന്നും മാങ്കുളത്ത് നിർമിക്കുന്ന അണക്കെട്ടിന്‍റെ നിർമാണവും ഒരാഴ്‌ചയ്‌ക്കുള്ളിൽ തുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. 600 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയിൽ നിന്ന് പ്രതിവർഷം 102 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

ഇതിൻ്റെ ആദ്യ ഘട്ടമായി 270 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് നിർമാണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മാങ്കുളം ടൗണിനോട് ചേർന്ന് നിർമിക്കുന്ന അണക്കെട്ടിന് 20 കോടി രൂപയും ബാക്കിയുള്ള തുകയ്‌ക്ക് തുരങ്ക നിർമാണം, സർച്ച് പെൻസ്റ്റോക്ക് സംവിധാനം, പവർഹൗസ് സംവിധാനം എന്നിവയാണ് ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.