ETV Bharat / state

പാറക്കുടിയിലേക്കെത്താൻ പാലമില്ല; പരിഹാരമില്ലാതെ ആദിവാസികളുടെ പ്രശ്‌നം - മാങ്കുളം പാറക്കുടി

ഈറ്റകൊണ്ടുള്ള താല്‍ക്കാലിക പാലം തീര്‍ത്താണ് ആദിവാസി കുടുംബങ്ങള്‍ യാത്ര സാധ്യമാക്കുന്നത്

mangulam parakkudy bridge issue  idukki news  ആദിവാസി പ്രശ്‌നം  മാങ്കുളം പാറക്കുടി  ഇടുക്കി വാര്‍ത്തകള്‍
പാറക്കുടിയിലേക്കെത്താൻ പാലമില്ല; പരിഹാരമില്ലാതെ ആദിവാസികളുടെ പ്രശ്‌നം
author img

By

Published : Apr 17, 2021, 1:22 AM IST

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ പാറക്കുടിയിലേക്കുള്ള തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കാന്‍ ഇനിയും നടപടിയില്ല. 2018ലെ പ്രളയത്തില്‍ ഭാഗികമായും 2019ലെ കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന പാലത്തിന് പകരം മഴക്കാലത്ത് ഈറ്റകൊണ്ടുള്ള താല്‍ക്കാലിക പാലം തീര്‍ത്താണ് ആദിവാസി കുടുംബങ്ങള്‍ യാത്ര സാധ്യമാക്കുന്നത്. തകര്‍ന്ന പാലത്തിന് പകരം പുതിയൊരു പാലം നിര്‍മ്മിക്കാന്‍ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

പാറക്കുടിയിലേക്കെത്താൻ പാലമില്ല; പരിഹാരമില്ലാതെ ആദിവാസികളുടെ പ്രശ്‌നം

പാറക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ തോമാച്ചന്‍കട ഭാഗത്തേക്കെത്തുവാന്‍ ഉപയോഗിച്ച് വരുന്ന നടപ്പു വഴിയുടെ ഭാഗമായിട്ടായിരുന്നു കരിന്തിരി പുഴക്ക് കുറുകെ പാലം സ്ഥിതി ചെയ്തിരുന്നത്. 2018ലെ പ്രളയത്തില്‍ പാലം ഭാഗീകമായും തൊട്ടടുത്ത മഴക്കാലത്ത് പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാലം പൂര്‍ണ്ണമായും ഒലിച്ചു പോയി. കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റ കൊണ്ട് താല്‍ക്കാലിക പാലം തീര്‍ത്തായിരുന്നു ഇക്കഴിഞ്ഞ മഴക്കാലത്ത് കുടുംബങ്ങള്‍ യാത്ര സാധ്യമാക്കിയത്. വരുന്ന മഴക്കാലത്തിന് മുമ്പ് പുതിയൊരു പാലം നിര്‍മ്മിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വേനല്‍ക്കാലത്ത് ആളുകള്‍ക്ക് പുഴയിലൂടെ ഇറങ്ങി സഞ്ചരിക്കാന്‍ കഴിയും. ഇരുപതിനടുത്ത ആദിവാസി കുടുംബങ്ങള്‍ പാറക്കുടിയില്‍ താമസിച്ച് പോരുന്നുണ്ട്. റേഷൻ കടയിലേക്കെത്താന്‍ ഉള്‍പ്പെടെ കോളനിക്കാര്‍ ആശ്രയിച്ച് പോരുന്ന പാതയിലായിരുന്നു ഒഴുകിപ്പോയ പാലം സ്ഥിതി ചെയ്തിരുന്നത്. വേനല്‍കാലത്ത് ബുദ്ധിമുട്ടില്ലാതെ യാത്രസാധ്യമാകുമെങ്കിലും മഴകാലത്ത് കാട്ടാറിന് മുകളിലൂടെ താല്‍ക്കാലികപാലത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ആദിവാസി കുടുംബങ്ങള്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.