ഇടുക്കി: കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ വീണ്ടും ആത്മഹത്യ. ഇടുക്കി ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടക വീട്ടില്‍ തിങ്കളാഴ്‌ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനന ദിവസവും മരണ ദിവസവും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച ശേഷമാണ് ദീപു ജീവനൊടുക്കിയത്.
ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരിൽ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. കൊവിഡ് കാലത്ത് ദീപു വലിയ കടക്കെണിയിലായെന്ന് ബന്ധുക്കളും പൊലീസും പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
അടുത്തിടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജില്ലയിൽ തൂക്കൂപാലത്ത് ബേക്കറി ഉടമയും രാജകുമാരി കോഴിക്കട ഉടമയും ആത്മഹത്യ ചെയ്‌തിരുന്നു.
ALSO READ: കടക്കെണി; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു