ETV Bharat / state

തൊടുപുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ - Thodupuzha cannabis

സംഭവ സ്ഥലത്ത് നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടു. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.

തൊടുപുഴ  കഞ്ചാവ്  കഞ്ചാവു പിടികൂടി  Man arrested with cannabis  Thodupuzha  Thodupuzha cannabis  Man arrested
തൊടുപുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
author img

By

Published : Mar 23, 2021, 4:17 PM IST

ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി തൊടുപുഴയിൽ ഒരാൾ പിടിയിൽ. അണക്കര സ്വദേശി താഴത്തെ പടവിൽ മനുജോൺസൺ (25) ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടു. ഏഴല്ലൂർ സ്വദേശി പെരുമ്പാറയിൽ വീട്ടിൽ ഷെമന്‍റ് പി.ജോസഫാണ് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഏഴല്ലൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്.

കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച് തൊടുപുഴ, പെരുമ്പിള്ളിച്ചിറ ഭാഗങ്ങളിലുള്ള കോളജ് വിദ്യാർഥികൾക്ക് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയിലധികമായി എക്സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.