ETV Bharat / state

പതിമൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ - പതിമൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

മദ്ധ്യപ്രദേശ് സ്വദേശിനിയായ കുട്ടിയെയാണ് അകന്ന ബന്ധു കൂടിയായ യുവാവ് തട്ടികൊണ്ട് പോയത്.

പതിമൂന്ന്കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
author img

By

Published : Nov 21, 2019, 11:43 PM IST

ഇടുക്കി: പതിമൂന്ന്കാരിയായ മദ്ധ്യപ്രദേശ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശ് മണ്ഡൽ സ്വദേശി പ്യാരിലാൽ (26) ആണ് രാജാക്കാട് സി. ഐ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.

അകന്ന ബന്ധുക്കളും അയൽക്കാരുമായിരുന്നു പെണ്‍കുട്ടിയും തട്ടിക്കൊണ്ട് പോയ യുവാവും. ഇരുവരും രാജകുമാരിയിൽ ജോലിചെയ്‌തു വരികയായിരുന്നു. ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് ഏതാനും ദിവസം മുൻപ് കുട്ടിയെയും കൂട്ടി ജോലിതേടി എന്ന വ്യാജേന രാജകുമാരിയിൽ നിന്നും രാജാക്കാട് ഭാഗത്ത് എത്തി.

കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് രാജാക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഇരുവരും പിടിയിലാകുകയായിരുന്നു. പെൺകുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിന് കൈമാറി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ് ജയിലിൽ റിമാന്‍ഡ് ചെയ്‌തു. എസ്.ഐ മാരായ പി.ഡി അനൂപ്‌മോൻ, ഉലഹന്നാൻ, എ.എസ്.ഐ ടോമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Intro:പതിമൂന്ന് കാരിയായ മദ്ധ്യപ്രദേശ് സ്വദേശിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ അകന്ന ബന്ധുവായ യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശ് മണ്ഡൽ സ്വദേശി പ്യാരിലാൽ (26) ആണ് രാജാക്കാട് സി. ഐ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻ്റെ പിടിയിലായത്.Body:അകന്ന ബന്ധുക്കളും, അയൽക്കാരുമായ ഇരുവരും രാജകുമാരിയിൽ ജോലിചെയ്തുവരികയായിരുന്നു. ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് ഏതാനും ദിവസം മുൻപ് കുട്ടിയെയും കൂട്ടി ജോലിതേടി എന്ന വ്യാജേന രാജകുമാരിയിൽ നിന്നും രാജാക്കാട് ഭാഗത്ത് എത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് രാജാക്കാട് പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലാകുകയായിരുന്നു. പെൺകുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിന് കൈമാറി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ് ജെയിലിൽ റിമാൻ്റ് ചെയ്തു.Conclusion:എസ്. ഐ മാരായ പി. ഡി അനൂപ്‌മോൻ, ഉലഹന്നാൻ, എ. എസ്. ഐ ടോമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.