ETV Bharat / state

വീടും സ്ഥലവുമില്ലാത്ത കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് ഒരുങ്ങുന്നു - life mission

രാജാക്കാട് ആദിത്യപുരം കോളനിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് നിര്‍മ്മിക്കുന്നത്

ഇടുക്കി  രാജാക്കാട് പഞ്ചായത്ത്  ആദിത്യപുരം കോളനി  life mission  rajakkad
വീടും സ്ഥലവുമില്ലാത്ത നാല്‍പ്പത്തിയെട്ട് കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് ഒരുങ്ങുന്നു
author img

By

Published : Jul 18, 2020, 12:24 PM IST

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ വീടും സ്ഥലവുമില്ലാത്ത 48 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് ഒരുങ്ങുന്നു. ഇതിനായുള്ള പ്രരംഭഘട്ട നടപടികള്‍ ആരംഭിച്ചു. രാജാക്കാട് ആദിത്യപുരം കോളനിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് നിര്‍മ്മിക്കുന്നത്.

വീടും സ്ഥലവുമില്ലാത്ത നാല്‍പ്പത്തിയെട്ട് കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് ഒരുങ്ങുന്നു

വീടും സ്ഥലവുമില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നൽകുന്നതിന് സ്ഥല ലഭ്യത ഇല്ലാത്തതായിരുന്നു രാജാക്കാട് ഗ്രാമപഞ്ചായത്ത് നേരിട്ട പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് ആദിത്യപുരം കോളനിയ്ക്ക് സമീപം ഉള്ള എസ്.സി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്ഥലം നിയമപരമായി ഏറ്റെടുത്ത് പദ്ധതിക്കായി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിനായി വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. കോട്ടയം ആര്‍.ഐ.റ്റി ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് എഞ്ചിനീയര്‍മാര്‍, ജോയിന്‍റ് രജിസ്ട്രാര്‍, ലൈഫ് മിഷന്‍ പ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ സംഘമാണ് നേരിട്ടെത്തി പരിശോധന നടത്തി നടപടികള്‍ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.