ഇടുക്കി: ലൈഫ് ഭവന പദ്ധതി പ്രകാരം മുട്ടത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനം നടത്തി. മലങ്കര ജലാശയത്തിന്‍റെ ക്യാച്ചമെന്‍റ് ഏരിയയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളാണ് ഉടമകള്‍ക്ക് കൈമാറിയത്. ക്യാച്ച്‌മെന്‍റ് ഏരിയയില്‍ 13 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മലങ്കര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാച്ച്‌മെന്‍റ് ഏരിയയില്‍ താമസിക്കുന്ന 13 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കുന്നതിനായി എം.വി.ഐ.പി. വക 39 സെന്‍റ് ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമി നാലു തട്ടുകളായി തിരിച്ച് അതില്‍ രണ്ടു തട്ടുകളിലായി ലൈഫ് മിഷന്‍ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ അഞ്ചു വീടുകളാണ് പണിതത്. വീടുകളുടെ താക്കോല്‍ ദാനം മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍ നിര്‍വഹിച്ചു. ഇവിടേക്ക് വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇതോടൊപ്പം കുടിവെള്ളം ലഭ്യമാക്കുന്നതിന് കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ബാക്കി വീടുകള്‍ പണിയുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഇവയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
ലൈഫ് മിഷൻ; മുട്ടത്ത് 13 വീടുകളുടെ താക്കോല്‍ കൈമാറി
മലങ്കര ജലാശയത്തിന്‍റെ ക്യാച്ചമെന്‍റ് ഏരിയയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളാണ് ഉടമകള്‍ക്ക് കൈമാറിയത്