ഇടുക്കി: മറയൂര്‍ കരിമ്പിന്‍ തോട്ടത്തിൽ വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ മരങ്ങള്‍ കടപുഴകി വീണു. ബെന്നി ഫ്രാന്‍സിസിന്‍റെ 22 ഏക്കർ കരിമ്പിന്‍ തോട്ടത്തിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. ഭൂമിയുടെ അടിയില്‍ വെള്ളത്തിന്‍റെ ഉറവ കൂടിയതാണ് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. 20 അടി താഴ്ചയിലും ഇരുപതിലധികം മീറ്റര്‍ വ്യാസത്തിലുമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന മരങ്ങള്‍ കടപുഴകി വീണ് മണ്ണിനടിയിലായി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ മണ്ണിടിച്ചിലിനെകുറിച്ച് വിദഗ്ധസംഘം പരിശോധന നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
മറയൂര്‍ കരിമ്പിന്‍ തോട്ടത്തിൽ മണ്ണിടിച്ചിൽ - ഇടുക്കി
മരങ്ങള്‍ കടപുഴകി വീണെങ്കിലും ആളപായമില്ല.