ETV Bharat / state

മൂന്നാർ കുണ്ടളയില്‍ ഉരുൾപൊട്ടൽ ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു - ഉരുൾപൊട്ടൽ

വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇയാളെ പുറത്തെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

landslide in munnar kundala  landslide in idukki  Heavy Rain in Idukki  മൂന്നാർ കുണ്ടളയ്‌ക്ക് സമീപം ഉരുൾപൊട്ടൽ  ഇടുക്കിയിൽ ഉരുൾപൊട്ടൽ  മൂന്നാർ കുണ്ടള പുതുകടിയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍  മൂന്നാറിൽ ഉരുൾപൊട്ടൽ  വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപവും മണ്ണിടിച്ചിൽ  കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ  ഉരുൾപൊട്ടൽ  മൂന്നാർ
മൂന്നാർ കുണ്ടളയ്‌ക്ക് സമീപം ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു
author img

By

Published : Nov 12, 2022, 5:30 PM IST

ഇടുക്കി : മൂന്നാറില്‍ കുണ്ടള പുതുകടിയ്ക്ക് സമീപം ഉരുള്‍പൊട്ടി. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇയാളെ പുറത്തെത്തിക്കുന്നതിനായി തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നാറില്‍ നിന്നും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് മൂന്നാറിലെത്തിയ സംഘത്തിന്‍റെ വാഹനത്തിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്.

മൂന്നാർ കുണ്ടളയില്‍ ഉരുൾപൊട്ടൽ

രണ്ട് വാഹനങ്ങളിലായാണ് ഇവർ മൂന്നാറില്‍ എത്തിയത്. ഇതിൽ മുന്‍പില്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഉരുൾപൊട്ടലുണ്ടായതോടെ മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

അതേസമയം മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപവും മണ്ണിടിച്ചിലുണ്ടായി. ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.വിനോദ സഞ്ചാരികളും മറ്റ് യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ല കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.