ETV Bharat / state

ചികിത്സാ സൗകര്യങ്ങളില്ലാതെ കുറത്തിക്കുടി ആദിവാസി കോളനി - ഇടുക്കി വാർത്തകൾ

പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും റേഷന്‍ സംവിധാനവും കോളനിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ കുറവ് കോളനി നിവാസികളെ ദുരിതത്തിലാക്കുന്നുണ്ട്.

ചികിത്സാ സൗകര്യങ്ങളില്ലാതെ കുറത്തിക്കുടി ആദിവാസി ഊര്
author img

By

Published : Nov 5, 2019, 10:39 AM IST

Updated : Nov 5, 2019, 12:14 PM IST

ഇടുക്കി: ആദിവാസി മേഖലയായ കുറത്തിക്കുടിയില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം കോളനിവാസികളെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം. മുതുവാന്‍ സമുദായക്കാര്‍ പാര്‍ക്കുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് വനത്താല്‍ ചുറ്റപ്പെട്ട കുറത്തുകുടി. അടിമാലിയില്‍ നിന്നും നാല്‍പ്പത് കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ഇവിടെയെത്താൻ.

ചികിത്സാ സൗകര്യങ്ങളില്ലാതെ കുറത്തിക്കുടി ആദിവാസി കോളനി

പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും റേഷന്‍ സംവിധാനവും കോളനിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ കുറവ് കോളനിയിലെ കുടുംബങ്ങളെ കഷ്ടത്തിലാക്കുകയാണ്. 340 കുടുംബങ്ങൾ താമസിച്ചിട്ടും കുറത്തിക്കുടിയില്‍ ചികിത്സാ കേന്ദ്രം ഇല്ലെന്നതാണ് വസ്തുത. പനി വന്നാല്‍ പോലും ചികിത്സ തേടണമെങ്കില്‍ കാനനപാത താണ്ടി മാങ്കുളത്തോ അടിമാലിയിലോ കോതമംഗലത്തോ എത്തണം. പുറം ലോകത്ത് നിന്നും വല്ലപ്പോഴും എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സേവനമാണ് കുറത്തിക്കുടിക്കാരുടെ ആകെയുള്ള ചികിത്സാ സംവിധാനം.

അടിയന്തര സാഹചര്യത്തില്‍ കാട്ടുമൃങ്ങളുടെ ആക്രമണം ഭയന്ന് ദുര്‍ഘടപാത കടന്ന് വേണം കോളനി നിവാസികള്‍ക്ക് പുറം ലോകത്തെത്താന്‍. ഏറ്റവും അടുത്തുള്ള മാങ്കുളത്തെത്തണമെങ്കില്‍ പോലും കുറഞ്ഞത് 1000 രൂപ മുടക്കണം. ചെറിയ അസുഖങ്ങളാണെങ്കില്‍ ചിലവും യാത്രാക്ലേശവുമോര്‍ത്ത് തങ്ങള്‍ ചികിത്സ തേടി പോകാറില്ലെന്ന് ആദിവാസി കുടുംബങ്ങള്‍ പറയുന്നു. ആദിവാസി സങ്കേതത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് കുറത്തിക്കുടിക്കായി ചികിത്സാ സൗകര്യമൊരുക്കണമെന്നാണ് ഗോത്രകുടുംബങ്ങളുടെ ആവശ്യം.

Intro:വിദൂര ആദിവാസി മേഖലയായ കുറത്തിക്കുടിയില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഗോത്രനിവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
മുതുവാന്‍ സമുദായക്കാര്‍ പാര്‍ക്കുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് വനത്താല്‍ ചുറ്റപ്പെട്ട കുറത്തുകുടി.അടിമാലിയില്‍ നിന്നും നാല്‍പ്പത് കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ഈ ആദിവാസി ഊരിലെത്താന്‍.Body:പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും റേഷന്‍ സംവിധാനവും കോളനിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചികിത്സാ സംബന്ധമായ സൗകര്യങ്ങളുടെ കുറവ് കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടല്ല നല്‍കുന്നത്.340ഓളം കുടുംബങ്ങള്‍ അധിവസിച്ചിട്ടും പേരിനു പോലുമൊരു ചികിത്സാ കേന്ദ്രം കുറത്തിയില്‍ ഇല്ലെന്നതാണ് വസ്തുത.പനി വന്നാല്‍ പോലും ചികിത്സ തേടണമെങ്കില്‍ കാനനപാത താണ്ടി മാങ്കുളത്തോ അടിമാലിയിലോ കോതമംഗലത്തോ എത്തണം.പുറം ലോകത്തു നിന്നും വല്ലപ്പോഴും എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സേവനമാണ് കുറത്തിക്കുടിക്കാരുടെ ആകെയുള്ള ചികിത്സാ സംവിധാനം.

ബൈറ്റ്

ചിന്നൻ
പ്രദേശവാസി

അടിയന്തിര സാഹചര്യത്തില്‍ കാട്ടുമൃഗാക്രമണം ഭയന്ന് ദുര്‍ഘടപാത കടന്ന് വേണം കോളനി നിവാസികള്‍ക്ക് പുറം ലോകത്തെത്താന്‍.ഏറ്റവും അടുത്തുള്ള മാങ്കുളത്തെത്തണമെങ്കില്‍ പോലും കുറഞ്ഞത് ആദിവാസി കുടുംബങ്ങള്‍ 1000 രൂപ മുടക്കണം.

ബൈറ്റ്

സണ്ണി
പ്രദേശവാസിConclusion:ചെറിയ അസുഖങ്ങളാണെങ്കില്‍ ചിലവും യാത്രാക്ലേശവുമോര്‍ത്ത് തങ്ങള്‍ ചികിത്സ തേടി പോകാറില്ലെന്ന് ആദിവാസി കുടുംബങ്ങള്‍ പറഞ്ഞു.പ്രായമായവരും ഗര്‍ഭിണികളും നവജാതശിശുക്കളുമെല്ലാം പുറംലോകത്തെന്നപോലെ കുറത്തിക്കുടിയിലും ജീവിക്കുന്നുണ്ട്.ആദിവാസി സങ്കേതത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുറത്തിക്കുടിക്കായി ചികിത്സാ സൗകര്യമൊരുക്കണമെന്നാണ് ഗോത്രകുടുംബങ്ങളുടെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
Last Updated : Nov 5, 2019, 12:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.