ETV Bharat / state

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി താമസവും; പദ്ധതിക്ക് മൂന്നാറില്‍  തുടക്കം

എല്ലാവിധ സൗകര്യങ്ങളോടും കൂടി സഞ്ചാരികൾക്ക് ബസിൽ അന്തിയുറങ്ങാം. പ്രാഥമിക ആവശ്യങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാൻഡിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാം.

KSRTC with new ideas to increase revenue  KSRTC  KSRTC revenue  കെ എസ് ആര്‍ ടി സി  ഇടുക്കി  കെ എസ് ആര്‍ ടി സി വരുമാനം
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ ആശയങ്ങളുമായി  കെ എസ് ആര്‍ ടി സി
author img

By

Published : Oct 19, 2020, 8:36 PM IST

ഇടുക്കി: വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ ആശയങ്ങളുമായി കെ.എസ്.ആര്‍.ടി.സി . ബസുകളിൽ താമസം സൗകര്യമൊരുക്കുന്ന പദ്ധതിക്ക് മൂന്നാറിൽ തുടക്കമായി. കാലാവധി കഴിഞ്ഞ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികൾക്കു കുറഞ്ഞ നിരക്കിൽ താമസിക്കുന്നതിനായി മൂന്നാറില്‍ എ സി ബസുകള്‍ അനുവദിച്ചിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടി സഞ്ചാരികൾക്ക് ബസിൽ അന്തിയുറങ്ങാം. പ്രാഥമിക ആവശ്യങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാൻഡിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാം.

വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ ആശയങ്ങളുമായി കെ എസ് ആര്‍ ടി സി

പദ്ധതി വിജയം കണ്ടാൽ എല്ലാ ടൂറിസം മേഖലകളിലും ഈ സൗകര്യം ഒരുക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. മറ്റൊരു വരുമാനമാർഗമെന്ന നിലയിൽ കാലാവധി കഴിഞ്ഞ കൂടുതല്‍ ബസുകള്‍ ഇത്തരത്തിൽ പ്രയോജനപ്പെടുത്തുമെന്നും കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം നൽകുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.