ഇടുക്കി: സര്‍വ്വീസ് നിര്‍ത്തിയ മൂന്നാര്‍- മറയൂര്‍ റൂട്ടില്‍ വീണ്ടും കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍. ദീര്‍ഘ ദൂര സര്‍വ്വീസില്‍ നിന്നും മറയൂരിലേയ്ക്കുള്ള സര്‍വ്വീസ് കെ എസ് ആര്‍ ടി സി നിര്‍ത്തിയത് കഴിഞ്ഞ ദിവസം ഈ റ്റി വി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ അടിയന്തിര ഇടപെടല്‍. കഴിഞ്ഞ പതിനാറിനാണ് തിരുവനന്തപുരത്തുനിന്നും മറയൂരിലേക്ക് കെ എസ് ആര്‍ ടി സി ദീർഘദൂര സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് സര്‍വ്വീസ് ദൂരം മൂന്നാര്‍വരെയാക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു.
ഇതിനെതിരേ പ്രതിഷേധവുമായി മറയൂര്‍ നിവാസികള്‍ രംഗത്തെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തവന്നിരുന്നു. ഇതേ തുടര്‍ന്നാണ് എം എല്‍ എ എസ് രാജേന്ദ്രന്‍ ഇടപെടകുയും സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തത്. വിദൂര മേഖലയായ മറൂരിലേയ്ക്ക് ആകെയുണ്ടായിരുന്ന കെ എസ് ആര്‍ ടി സര്‍വ്വീസായിരുന്നു ഇത്. മൂന്നാറില്‍ നിന്നും മറയൂരിലേയ്ക്ക് ആളെണ്ണം കുറവായതിനാലാണ് സര്‍വ്വീസ് നിര്‍ത്തിയതെന്നായിരുന്നു. അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കനാണ് സര്‍വ്വീസ് നിര്‍ത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.