ETV Bharat / state

ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി, വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; റെഡ് അലർട്ട്

മീനച്ചിലാർ കരകവിഞ്ഞൊഴുകി; മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇളംകാട്ടിൽ ഉരുൾപൊട്ടൽ  കോട്ടയം  കോട്ടയം മഴ  കോട്ടയം ഉരുൾപൊട്ടൽ  ഉരുൾപൊട്ടൽ  കോട്ടയത്ത് റെഡ് അലർട്ട്  റെഡ് അലർട്ട്  kottayam rain updates  red alert in kottayam  rain updates  rain updates kottayam  kottayam  മീനച്ചിലാർ  കോട്ടയം വാർത്ത  കോട്ടയം മഴ  കോട്ടയം മഴ വാർത്ത  മുണ്ടക്കയം  മുണ്ടക്കയം മഴ  ജാഗ്രതാ നില  warning level
ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി, വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; ജില്ലയിൽ റെഡ് അലർട്ട്
author img

By

Published : Oct 16, 2021, 2:13 PM IST

കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പൂഞ്ഞാർ പെരിങ്ങളം, ഈരാറ്റുപേട്ട തുടങ്ങിയിടങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞു. കൈത്തോടുകളും കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും മുണ്ടക്കയം കോസ് വേയിലും വെളളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു.

മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മുണ്ടക്കയത്ത് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോരുത്തോട് തടിത്തോട് ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തോപ്പില്‍ കടവ് പാലം മുങ്ങി. കുഴിമാവ് ക്രോസ്‌വേയിലും വെള്ളം കയറി. വണ്ടൻപതൽ വരിക്കാനി റോഡിൽ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു.

ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി; ജില്ലയിൽ റെഡ് അലർട്ട്

എരുമേലി വരിക്കാനി റോഡിലും മുപ്പത്തഞ്ചാം മൈൽ റോഡിലും വെള്ളം കയറിയത് മൂലം ഗതാഗതം തടസപ്പെട്ടു. കൊക്കയാര്‍- കൂട്ടിക്കല്‍ റോഡിലും വെള്ളം കയറി. കൂട്ടിക്കലിൽ രക്ഷാ പ്രവർത്തനത്തിന് പൊലീസ്- ഫയർഫോഴ്‌സ് സേനയെ നിയോഗിച്ചു.

കൊക്കയാര്‍ കൊടികുത്തിയാര്‍ കവിഞ്ഞൊഴുക്കുകയാണ്. എരുമേലി കോസ്‌വെയും അരയാഞ്ഞിലി മണ്ണ് പാലവും വെള്ളത്തിനടിയിലായി. കുഴിമാവ് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. പാതാമ്പുഴ തോട് കരകവിഞ്ഞൊഴുകി.

പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്. മണിമലയാറിലും ജല നിരപ്പ് വേഗത്തിൽ ഉയരുന്ന അവസ്ഥയാണ്. മുണ്ടക്കയത്ത് മണിമലയാറ്റിൽ ജലനിരപ്പ് ജാഗ്രത നിലയ്ക്ക് മുകളിലായി.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിച്ചിലിൽ വീട് തകർന്നു. കാഞ്ഞിരപ്പള്ളി പ്രസ് സെൻ്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പിച്ചകപ്പള്ളിമേട് അജിയുടെ വീടാണ് മണ്ണിടിഞ്ഞ് വീണ് തകന്നത്. അതേസമയം കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. ദുരിതബാധിത സാധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി ആരംഭിച്ചു.

ശക്തമായ മഴയിൽ പൂഞ്ഞാറിലും ഉരുൾ പൊട്ടൽ ഉണ്ടായി. ഇവിടത്തെ റോഡുകൾ വെള്ളത്തിനടിയിലായി. എരുമേലി ഭാഗത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ഈരാറ്റുപേട്ട വാഗമൺ റോഡിലും ഗതാഗതം നിരോധിച്ചു. മുണ്ടക്കയം കൂട്ടിക്കലിലെ ഇളം കാട്ടിലും ഉരുൾ പൊട്ടി.

ചങ്ങനാശേരി, ആലപ്പുഴ റോഡിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. മുണ്ടക്കയം -എരുമേലി ബൈപാസ് പാലം കരകവിഞ്ഞൊഴുകുകയാണ്. കൂട്ടിക്കൽ ഇളംകാട്ടിൽ ഉരുൾ പൊട്ടലുണ്ടായതിനെ തുടർന്ന് മർഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് അമ്പതോളം കൂടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ ചിറക്കടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. മൂന്നാം മൈൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. അതേസമയം കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പ്രളയഭീതി നിലനിൽക്കുന്നതിനാൽ വിവിധ മേഖലകളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.