ഇടുക്കി: കൂട്ടാര്‍ എസ്എന്‍എൽപി സ്‌കൂള്‍ ഇനി ഹരിത ഓഫീസ്. സ്‌കൂളിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സ്കൂളിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്‌കൂള്‍ പരിസരം കൂടാതെ ഓരോ വിദ്യാര്‍ഥികളുടേയും വീടും നാടും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്.
ഓരോ വിദ്യാര്‍ഥിയുടേയും നേതൃത്വത്തില്‍ വീട്ടില്‍ നിന്നും സമീപ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുന്ന പദ്ധതിയും നിലവില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇവ പിന്നീട് പ്ലാസ്റ്റിക് റീ സൈക്കിള്‍ സ്ഥാപനങ്ങളില്‍ എത്തിച്ച് നല്‍കും. ലോക് ഡൗണ്‍ കാലഘട്ടത്തിലും സ്‌കൂളിന്‍റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതികള്‍ തുടര്‍ന്നു വരികയാണ്.
പച്ചക്കറി ഉത്പാദനം, ഔഷധ തോട്ട സംരക്ഷണം, മഴ മറ കൃഷി, ജൈവ മാലിന്യങ്ങളില്‍ നിന്ന് ബയോ ഗ്യാസ് ഉത്പാദനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇനി സ്‌കൂളിന്‍റെ പ്രവര്‍ത്തനം. ഹരിത ഓഫീസ് പ്രഖ്യാപനം കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വിന്‍സി വാവച്ചന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് സാലി മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനാ ബഷീര്‍, വാര്‍ഡ് മെമ്പര്‍ ജെയ്‌മോന്‍ നെടുവേലില്‍, സ്‌കൂള്‍ മാനേജര്‍ വി. മോഹന്‍, ഹെഡ്‌മിസ്ട്രസ് അനില എസ് മോഹന്‍, ശോഭനാ ഗോപിനാഥന്‍, മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.