ETV Bharat / state

മൂന്നാറില്‍ അതിശൈത്യം ; താപനില മൈനസ് ഡിഗ്രിയിൽ

മൈനസ് 2 ഡിഗ്രിയാണ് മൂന്നാറില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളിലാണ് കൊടുംതണുപ്പ് അനുഭവപ്പെട്ടത്

kerala weather update  മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിൽ  ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും ശൈത്യം  തിരുവനന്തപുരം  മൂന്നാർ  കടവരി  ചിലന്തിയാര്‍  പഴത്തോട്ടം  മൈനസ് 2 ഡിഗ്രി മൂന്നാർ  munnar weather  winter at munnar  idukki local news  kerala local news
മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിൽ
author img

By

Published : Jan 11, 2023, 12:42 PM IST

തിരുവനന്തപുരം : ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും അതിശൈത്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ മൂന്നാറിലെ താപനില മൈനസ് 2 ഡിഗ്രിയാണ്.

അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട മേഖലയിലും അനുഭവപ്പെടുന്നത്. പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്നു.

ഇത് മൂന്നാറിലെ മാത്രം സ്ഥിതിയല്ല. സംസ്ഥാനത്താകെ തണുത്ത കാലാവസ്ഥയാണ്. മൈനസിലേക്കൊന്നും പോകുന്നില്ലെങ്കിലും പുലര്‍ച്ചെയുള്ള കാലാവസ്ഥ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തിന് പരിചിതമല്ലാത്തതാണ്. സംസ്ഥാന വ്യാപകമായി രേഖപ്പെടുത്തിയ താഴ്ന്ന താപനില 21 ഡിഗ്രിക്കടുത്താണ്.

സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ഉയര്‍ന്ന താപനില 35 ഡിഗ്രിവരെ എത്തുന്നുണ്ട്. കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പുനലൂര്‍,പാലക്കാട് തുടങ്ങിയ ഇടങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. പുനലൂരില്‍ 16 ഡിഗ്രി സെല്‍ഷ്യസാണ് താഴ്ന്ന താപനില.

ഇന്നത്തെ രാവിലെയുള്ള താപനില
തിരുവനന്തപുരം20.8 ഡിഗ്രി സെല്‍ഷ്യസ്
കൊല്ലം 21.2ഡിഗ്രി സെല്‍ഷ്യസ്
പത്തനംതിട്ട 18.3ഡിഗ്രി സെല്‍ഷ്യസ്
ആലപ്പുഴ 24.4ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം 21.7ഡിഗ്രി സെല്‍ഷ്യസ്
ഇടുക്കി 14.6ഡിഗ്രി സെല്‍ഷ്യസ്
എറണാകുളം23.6ഡിഗ്രി സെല്‍ഷ്യസ്
തൃശ്ശൂര്‍ 20.1ഡിഗ്രി സെല്‍ഷ്യസ്
പാലക്കാട് 18.7ഡിഗ്രി സെല്‍ഷ്യസ്
മലപ്പുറം 22.0ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട് 24.8ഡിഗ്രി സെല്‍ഷ്യസ്
വയനാട്13.3ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍ 22.0ഡിഗ്രി സെല്‍ഷ്യസ്
കാസര്‍കോട് 19.4ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് മാത്രമല്ല കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്കുകള്‍ പരിശോധിച്ചാലും സംസ്ഥാനത്തെ താപനില ഇത്തരത്തില്‍ തന്നെയാണ്. എന്നാല്‍ രാവിലെയുള്ള തണുത്ത കാലാവസ്ഥയില്‍ ഉച്ചയോടെ സംസ്ഥാനത്ത് മാറ്റം വരുന്നുണ്ട്.

ഇന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില
തിരുവനന്തപുരം32.3 ഡിഗ്രി സെല്‍ഷ്യസ്
കൊല്ലം 33.4ഡിഗ്രി സെല്‍ഷ്യസ്
പത്തനംതിട്ട 34.8ഡിഗ്രി സെല്‍ഷ്യസ്
ആലപ്പുഴ 35.7ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം 34.1ഡിഗ്രി സെല്‍ഷ്യസ്
ഇടുക്കി 25.8ഡിഗ്രി സെല്‍ഷ്യസ്
എറണാകുളം31.4ഡിഗ്രി സെല്‍ഷ്യസ്
തൃശ്ശൂര്‍ 32.2ഡിഗ്രി സെല്‍ഷ്യസ്
പാലക്കാട് 34.2ഡിഗ്രി സെല്‍ഷ്യസ്
മലപ്പുറം 33.1ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട് 35.5ഡിഗ്രി സെല്‍ഷ്യസ്
വയനാട്29.8ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍ 34.2ഡിഗ്രി സെല്‍ഷ്യസ്
കാസര്‍കോട് 33.4ഡിഗ്രി സെല്‍ഷ്യസ്

രാവിലെ അനുഭവപ്പെടുന്ന തണുപ്പില്‍ നിന്നും ഉച്ചയോടെ കടുത്ത ചൂടിലേക്ക് സംസ്ഥാനം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.