ഇടുക്കി: കാലവർഷം അടുക്കുന്നതോടെ ഭീതിയിലാണ് അടിമാലി പത്താംമൈൽ സ്വദേശികള്‍. മണ്‍സൂണ്‍ എത്തുന്നതിന് മുമ്പേ പെയ്ത മഴയിൽ മേഖലയിൽ കനത്ത നാശ നഷ്‌ടങ്ങളുണ്ടായതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വർധിക്കുന്നത്. ദേവിയർ പുഴയുടെ ഇരുവശവും, കൈതോടുകളും ശുചികരിക്കാത്തതാണ് ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ ദേവിയാർ പുഴ കരകവിഞ്ഞൊഴുകി വലിയ നാശ നഷ്‌ടങ്ങളാണ് റിപ്പോട്ട് ചെയ്‌തത്. അഞ്ചോളം വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.
കാലവർഷം അടുക്കുന്നതോടെ വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.