ETV Bharat / state

കാരവാൻ ടൂറിസം; കേരള ടൂറിസത്തിന് ഒരുങ്ങുന്നത് വൻ സാധ്യതകൾ - KERALA FIRST CARAVAN PARK OPENS IN VAGAMON

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഊര്‍ജമാകാൻ 353 കാരവാനുകള്‍, 120 കാരവാന്‍ പാര്‍ക്കും. സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണ്ണില്‍.

കാരവാൻ ടൂറിസം  കാരവാൻ ടൂറിസം അപ്‌ഡേറ്റ്സ്  കേരള ടൂറിസത്തിന്‍റെ വൻ സാധ്യതകൾ  പുരവഞ്ചി ടൂറിസം  puravanji tourism  kerala tourism updates  CARAVAN PARK updates  KERALA FIRST CARAVAN PARK OPENS IN VAGAMON  VAGAMON UPDATES
കാരവാൻ ടൂറിസം; കേരള ടൂറിസത്തിന് ഒരുങ്ങുന്നത് വൻ സാധ്യതകൾ
author img

By

Published : Feb 26, 2022, 3:42 PM IST

ഇടുക്കി: കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിട്രിന്‍ ഹോസ്‌പിറ്റാലിറ്റി വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്‍റെ വാഗമണിലെ അഥ്രക്‌ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.

പുതിയ മേഖലകൾ തുറന്ന് കേരളം ടൂറിസം

സംസ്ഥാനത്തുടനീളം 120 കാരവാന്‍ പാര്‍ക്കുകളും 388 കാരവാനുകളും തുടങ്ങാന്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ സബ്‌സിഡി നല്‍കിയതും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ഇളവുകളും കാരവാനുകള്‍ വാങ്ങാന്‍ സംരംഭകരെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുരവഞ്ചി ടൂറിസത്തിന് ശേഷം കേരളം അവതരിപ്പിച്ച ടൂറിസം മേഖലയാണ് കാരവാന്‍. കൊവിഡിന്‍റെ പ്രതിസന്ധിയില്‍ അന്ധാളിച്ച് നില്‍ക്കാതെ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട് ടൂറിസം വ്യവസായത്തെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്ന ചിന്തയില്‍ നിന്നാണ് കാരവാന്‍ ടൂറിസമെന്ന ആശയം വന്നത്. ഇത് ഈ വ്യവസായത്തിന് പുതിയ ഊര്‍ജം പകരും. വലിയ നിക്ഷേപങ്ങളില്ലാതെ അറിയപ്പെടാതെ കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്കെത്തിക്കാൻ ഇതിലൂടെ കഴിയുമെന്നും ഇതിലൂടെ കൂടുതൽ ഗുണം ലഭിക്കുന്നത് ഇടുക്കി ജില്ലക്കാണെന്നും മന്ത്രി പറഞ്ഞു.

ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ഡീൻ കുര്യാക്കോസ്

ടൂറിസം വികസനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡീന്‍ കുര്യാക്കോസ് എം.പി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം വ്യവസായത്തിന്‍റെ തിരിച്ചുവരവ് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ക്ക് കാരവാന്‍ ടൂറിസം ഉണര്‍വ് പകരുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.

കാരവാന്‍ പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങൾ

ആദ്യപടിയെന്നോണം രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്‍റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനും പുതിയ വിനോദസഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.

നാല് സോഫ, ടിവി, മെക്രോവേവ് അവന്‍, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്‌ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവയും കാരവാനിലുണ്ടാകും. വിപുലമായ സൗകര്യങ്ങളാണ് കാരവാന്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.

പ്രോത്സാഹനവുമായി സർക്കാരിന്‍റെ കാരവാൻ നയം

ഗ്രില്ലിങ് സംവിധാനത്തോടെയുള്ള റസ്റ്റോറന്‍റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്‌കീപ്പിങ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍ എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് പേര്‍ക്കോ അതിലധികമോ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്ന വാഹനങ്ങളാണ് കാരവാനുകള്‍.

അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. സംസ്ഥാനത്തിന്‍റെ പുതിയ കാരവാന്‍ നയം അനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാരവാനുകള്‍ സ്വന്തമാക്കാനാകും. നിരവധി ഇളവുകള്‍ കാരവാന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്‌ണ തേജ, ജില്ല വികസന കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിടിപിസി മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സി വി വര്‍ഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് നിത്യ എഡ്വിന്‍, അഥ്രക് ഗ്രൂപ്പ് ഡയറക്ടര്‍ എസ് നന്ദകുമാര്‍, സിഇഒ പ്രസാദ് മാഞ്ഞാലി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ALSO READ: സ്വന്തമായി പറത്തുക ലക്ഷ്യം ; റിമോട്ട് കണ്‍ട്രോള്‍ വിമാനം നിര്‍മിച്ച് ജുനൈദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.