ETV Bharat / state

കൊവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭ - ഇടുക്കി കൊവിഡ് പുതിയ വാര്‍ത്ത

ഡൊമിസിലറി കെയർ സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് പങ്കെടുത്തത് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, റോഷി അഗസ്റ്റിൻ ഉള്‍പ്പെടെ നൂറിലേറെ പേർ.

kattappana muncipality latest news  kattappana muncipality violate covid protocol news  covid protocol violation latest news  domicilary care centre inaguration covid protocol violation news  കൊവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭ വാര്‍ത്ത  കൊവിഡ് മാനദണ്ഡം ലംഘനം വാര്‍ത്ത  ഇടുക്കി കൊവിഡ് പുതിയ വാര്‍ത്ത  കട്ടപ്പന ഡൊമിസിലറി കെയര്‍ സെന്‍റര്‍ വാര്‍ത്ത
കൊവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭ
author img

By

Published : May 14, 2021, 4:34 PM IST

ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭ. ഡൊമിസിലറി കെയർ സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് പങ്കെടുത്തത് ജനപ്രതിനിധികൾ ഉൾപ്പെടെ നൂറിലേറെ പേര്‍. സാമൂഹ്യ അകലം പാലിക്കാതെയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇതില്‍ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, നിയുക്ത എംഎല്‍എ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്‌സണ്‍ ബീന ജോബി തുടങ്ങിയവരും ഉള്‍പ്പെടും. കട്ടപ്പന നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അലംഭാവം.

Read more : ലോക്‌ഡൗണിന്‍റെ മറവിൽ വഴിപാട് തട്ടിപ്പുമായി ഇ- പൂജ വെബ്സൈറ്റ്

കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. അത്യാവശ്യ യാത്രകള്‍ക്ക് പൊലീസില്‍ നിന്ന് പാസ് വാങ്ങണം.

അതേ സമയം, സംസ്ഥാനത്ത് 39,955 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

Also read: ലോക്ക് ഡൗൺ പുതിയ ഏർപ്പാടല്ല; നൂറ്റാണ്ട് മുൻപത്തെ ലോക്ക് ഡൗണിന് തെളിവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.