ETV Bharat / state

കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു - കരുണാപുരം ഗ്രാമപഞ്ചായത്ത്

പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ശിവപ്രസാദ് രാജിവച്ചത്.

കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു
author img

By

Published : Aug 3, 2019, 4:20 PM IST

ഇടുക്കി: കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശിവപ്രസാദ് തണ്ണിപ്പാറ രാജിവച്ചു. കോണ്‍ഗ്രസ് പ്രതിനിധിയായ ശിവ പ്രസാദ് പാര്‍ട്ടി നിര്‍ദേശത്തെ തുടർന്നാണ് രാജിവച്ചത്. രോഗബാധിതനായതോടെ മെയ് മാസം ശിവ പ്രസാദ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് രാജിക്ക് താമസം നേരിട്ടതോടെ യുഡിഎഫ് മെമ്പർമാർ ജൂണ്‍ ആറിന് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നേതാക്കളുടെ മധ്യസ്ഥ ചര്‍ച്ചയില്‍ ജൂലൈയില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ജൂണ്‍ ഇരുപത്തിരണ്ടിന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് മെമ്പര്‍മാര്‍ വിട്ടുനിന്നു. കോറം തികയാതിരുന്നതിനാല്‍ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തില്ല. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഉടന്‍ ചേരുമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് പന്ത്രണ്ടും സിപിഎമ്മിന് അഞ്ചും മെമ്പര്‍മാരുണ്ട്. യുഡിഎഫില്‍ രണ്ട് പേര്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളാണ്.

Intro: ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ രാജിവച്ചു. കോണ്‍ഗ്രസ് പ്രതിനിധിയായ ശിവ പ്രസാദ് പാര്‍ട്ടി നിര്‍ദേശത്തെ തുടർന്നാണ് രാജിവച്ചത്.Body:

vo

രോഗബാധിതനായതോടെ മെയ് മാസം ശിവ പ്രസാദ് രാജി സന്നധത അറിയിച്ചിരുന്നു. പിന്നീട് രാജിക്ക് താമസം നേരിട്ടതോടെ
യു ഡി എഫ് മെമ്പർമാർ ജൂണ്‍ ആറിന് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നേതാക്കളുടെ മധ്യസ്ഥചര്‍ച്ചയില്‍ ജൂലൈ മാസം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ജൂണ്‍ 22 ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യു.ഡി.എഫ് മെമ്പര്‍മാര്‍ വിട്ടുനിന്നു. കോറം തികയാതിരുന്നതിനാല്‍ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് 12, സിപിഎം അഞ്ച് മെമ്പർമാരുണ്ട്. യുഡിഎഫില്‍ രണ്ട് പേര്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളാണ്.

ETV BHARAT IDUKKIConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.