ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിലെ ഭക്ഷണ വില്‍പന ശാലകളിലും കടകളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 18 കിലോ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. മാവിന്‍ചുവട്, മുതലക്കോടം, കരിമണ്ണൂര്‍, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ മത്സ്യ വില്‍പന ശാലകളിലാണ് സംഘം പരിശോധന നടത്തിയത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച മങ്ങാട്ടുകവലയിലെ മത്സ്യ കടയ്ക്ക് പിഴയോട് കൂടി നോട്ടീസ് നല്‍കി.
കൂടാതെ കരിമണ്ണൂര്‍, കട്ടപ്പന, തൊടുപുഴ, എന്നിവിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്കും നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന 3 തട്ടുകടകള്‍ക്കും സംഘം നോട്ടീസ് നല്‍കി. കട്ടപ്പനയില്‍ ഷെയ്‌ക്ക് വില്‍പന ശാലയില്‍ നിന്നും കാലാവധി കഴിഞ്ഞ 85 പാല്‍ പായ്ക്കറ്റുകള്‍ കണ്ടെത്തി നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ജില്ലയുടെ വിവിധയിടങ്ങളില്‍ സംഘം പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 18 കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജില്ലയിലെ മുഴുവന്‍ കടകളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ ഒഫിസര്‍ അറിയിച്ചു. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കടകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയ എം.എന്‍പറഞ്ഞു.
also read: സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്; 10 ദിവസത്തിനിടെ നടന്നത് 2373 പരിശോധനകൾ